ബൈക്കിൽ പിന്നാലെയെത്തിയത് 2 പേർ, ഭയന്ന് കടയിൽ ഓടിക്കയറിയപ്പോൾ പിന്തുടർന്നെത്തി വെട്ടി; യുവാവിന് ഗുരുതര പരിക്ക്

മംഗലപുരം ഖബറഡി സ്വദേശി നൗഫൽ (27) നാണ് വെട്ടേറ്റത്. സംഭവത്തില്‍ മംഗലപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Drug mafia group attack young man injured in malappuram

മലപ്പുറം: ലഹരി മാഫിയയുടെ അക്രമത്തില്‍ യുവാവിന് വെട്ടേറ്റു. മംഗലപുരം ഖബറഡി സ്വദേശി നൗഫൽ (27) നാണ് വെട്ടേറ്റത്. കബറടി റോഡിൽ വെച്ച് ബൈക്കിലെത്തിയ രണ്ട് പേർ നൗഫലിനെ വെട്ടാൻ ശ്രമിച്ചപ്പോൾ തൊട്ടടുത്തുള്ള കടയിലേക്ക് ഓടി കയറുകയായിരുന്നു. തുടർന്ന് അക്രമികൾ പിന്തുടർന്ന് കടയിലേക്ക് കയറി നൗഫലിനെ വെട്ടുകയായിരുന്നു.

കൈക്കും കാലിലും ഗുരുതരമായി പരിക്കേറ്റ നൗഫലിനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാപ്പാ കേസ് പ്രതികളായ ഷഹീൻ കുട്ടൻ, അഷറഫ് എന്നിവർ ചേർന്നാണ് നൗഫലിനെ വെട്ടിയത്. നൗഫലിനെ വെട്ടാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ മംഗലപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios