പാര്‍ക്കില്‍ നായയെ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് യുവാവ്, എല്ലാം ക്യാമറയിൽ പതിഞ്ഞു, ഒടുവിൽ അറസ്റ്റ്
പാര്‍ക്കില്‍ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുന്നതിന്‍റെ വീഡിയോ പുറത്ത് വന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഈ വീഡിയോയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
ദില്ലി: ദില്ലിയിലെ ഹരിഹർനഗറിൽ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇതേ പ്രദേശത്ത് തന്നെ താമസിക്കുന്ന വിവാഹിതനായ ആള്‍ ആണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. പാര്‍ക്കില്‍ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുന്നതിന്‍റെ വീഡിയോ പുറത്ത് വന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഈ വീഡിയോയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
മുമ്പ് ഇത്തരം കുറ്റകൃത്യങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തിയാണ് യുവാവിന്‍റെ ക്രൂരത ക്യാമറയിൽ പകർത്തിയത്. തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. ഇയാൾ പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ ലോക്കൽ പൊലീസ് ആദ്യം തയ്യാറായില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഹരിനഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എഫ്ഐആർ ഫയൽ ചെയ്യാൻ വിസമ്മതിച്ചതായും മൃഗാവകാശ പ്രവർത്തകൻ ട്വീറ്റ് ചെയ്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിയെ പിടികൂടാനാകാത്ത പൊലീസിനെതിരെ വിമർശനം ഉയര്‍ന്നിരുന്നു. കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ പങ്കുരി പഥക്കും പൊലീസിനെതിരെ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഒരാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.