കോഴിക്കോട് ബീച്ചില്‍ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ക്വട്ടേഷന്‍ നേതാവ് നൈനൂക്കും സംഘവും പിടിയില്‍
നൈനൂക്കിന്റെ പന്നിയങ്കരയിലെ വീട്ടില്‍ നിന്ന് സാഹസികമായാണ് പൊലീസ് പ്രതികളെ കീഴ്‌പ്പെടുത്തിയത്.
കോഴിക്കോട്: സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റില്‍. കോഴിക്കോട് പന്നിയങ്കര നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ്, സാജര്‍, ജാസിം എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ കോഴിക്കോട് ബീച്ചില്‍ കളിക്കുകയായിരുന്ന കുട്ടിയെ നൈനൂക്ക് ലൈംഗികമായി അതിക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മറ്റു കുട്ടികളെ ഉപദ്രവിക്കുകയും കടലില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് കേസ്. നൈനൂക്കിന്റെ പന്നിയങ്കരയിലെ വീട്ടില്‍ നിന്ന് സാഹസികമായാണ് പൊലീസ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. വീട് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് നൈനൂക്ക് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആയുധങ്ങള്‍ സഹിതമായിരുന്നു പൊലീസിനെ വെല്ലുവിളിച്ചത്. തുടര്‍ന്ന് വീടിന്റെ വാതില്‍ ചവിട്ടി തുറന്നാണ് പ്രതികളെ പിടികൂടിയത്. പൊലീസ് വാഹനവും സംഘം അടിച്ചു തകര്‍ത്തു. അക്രമത്തില്‍ പരിക്കേറ്റ പൊലീസുകാര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ആയുധവുമായി ആക്രമിച്ചു, വാഹനം തകര്‍ത്തു എന്നീ സംഭവത്തില്‍ പന്നിയങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്.
എംഡിഎംഎ മയക്കുമരുന്നുമായി നിയമ വിദ്യാര്‍ത്ഥി അറസ്റ്റില്‍
കോഴിക്കോട്: എംഡിഎംഎ മയക്കുമരുന്നുമായി പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൈതപൊയിലിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ പെരുമ്പാവൂര്‍ കണ്ണന്തറ പട്ടരുമഠം വെങ്ങോല സ്വദേശി മുഹമ്മദ് നൗഫ്(19) ആണ് പിടിയിലായത്. മയക്കുമരുന്ന് വില്‍പ്പനക്കുള്ള ശ്രമത്തിനിടെ അടിവാരത്ത് വച്ചാണ് നൗഫിനെ പിടികൂടിയത്. 6.67 ഗ്രാം എംഡിഎംഎയും ഇലക്‌ട്രോണിക് ത്രാസും സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു.
അടിവാരം പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് സംശയാസ്പദ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്തിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
പത്ത് വയസുകാരനെ പീഡിപ്പിച്ച 66-കാരന് 95 വർഷം തടവും പിഴയും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം...