ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം, കൊന്ന് കഷണങ്ങളാക്കി വാട്ടര്‍ ടാങ്കിൽ തള്ളി, മൃതദേഹത്തിന് രണ്ട് മാസം പഴക്കം
ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം, കൊന്ന് കഷണങ്ങളാക്കി വാട്ടര്‍ ടാങ്കിൽ തള്ളി, മൃതദേഹത്തിന് രണ്ട് മാസം പഴക്കം
ഛത്തീസ്ഗഡ്: അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ കൊന്ന് കഷണങ്ങളാക്കി മുറിച്ച് വീട്ടിലെ വാട്ടർ ടാങ്കിൽ തള്ളി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിലാസ്പൂരിലെ ഉസ്ലാപൂരിലാണ് ദാരുണമായ കൊലപാതകം നടന്നത്. പവൻ താക്കൂർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹം കഷണങ്ങളായി മുറിച്ച് വാട്ടര്‍ ടാങ്കിൽ തള്ളിയിട്ട് രണ്ട് മാസമെങ്കിലും ആയി കാണുമെന്നാണ് പൊലീസ് കരുതുന്നത്. ഇത് സംബന്ധിച്ച് വ്യക്തതയ്ക്കായി കൂടുതൽ പരിശോധനാ ഫലങ്ങൾ വരേണ്ടെതുണ്ടെന്ന് പെീലീസ് പറയുന്നു.
Read more: മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാൻ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നു; യുവതി പരാതിയുമായി കോടതിയിൽ
അതേസമയം, അസമിലെ നൂൻമതിയിൽ യുവതി സ്വന്തം ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ കഷ്ണങ്ങളായി ഫ്രിഡ്ജിൽ സൂക്ഷിച്ചതായുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. ബന്ദന കലിത എന്ന യുവതിയും കാമുകനുമാണ് കൊലപാതകം നടത്തിയത്. ഇരുവരും പിടിയിരുന്നു. വന്ദനയുടെ വിവാഹേതര ബന്ധം എതിർത്തതിനെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് അറിയിച്ചത്. ഏഴ് മാസം മുമ്പാണ് സംഭവം. യുവതി അറസ്റ്റിലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഭർത്താവ് അമർജ്യോതി ഡേ, ഭർതൃമാതാവ് ശങ്കരി ഡേ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 17ന് കാമുകന്റെ സഹായത്തോടെ ഇരുവരെയും കൊലപ്പെടുത്തിയെന്ന് യുവതി പൊലീസിന് മുന്നിൽ സമ്മതിക്കുകയായിരുന്നു .കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. മൂന്ന് ദിവസത്തിന് ശേഷം വന്ദന കലിതയും കാമുകനായ ധൻജിത് ദേകയും ചേർന്ന് ശരീരഭാഗങ്ങൾ ഗുവാഹത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള മേഘാലയയിലെ ചിറാപുഞ്ചിയിയിൽ കൊണ്ടുപോയി ശരീരഭാഗങ്ങൾ വലിച്ചെറിയുകയായിരുന്നു.
അമർജ്യോതിയും ബന്ദനയും വർഷങ്ങൾക്ക് മുമ്പേ വിവാഹിതരായതാണ്. എന്നാൽ, ബന്ദന, ധൻജിതുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് അമർജ്യോതി അറിഞ്ഞതുമുതൽ പ്രശ്നങ്ങൾ ആരംഭിച്ചു. വിലക്കിയിട്ടും ബന്ധം തുടർന്നതോടെ വഴക്ക് പതിവായി. അമർജ്യോതിയുടെ അമ്മയായ ശങ്കരി ഡേയുടെ പേരിലായിരുന്നു ചന്ദ്മാരിയിലെ അഞ്ച് കെട്ടിടങ്ങൾ. ഇതിൽ നാലെണ്ണം വാടക്ക് കൊടുത്തിരിക്കുകയായിരുന്നു. തരക്കേടില്ലാത്ത വരുമാനം ഇതുവഴി ലഭിച്ചിരുന്നു. ശങ്കരി ഡേയുടെ സഹോദരനായിരുന്നു സാമ്പത്തിക കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. ഇക്കാര്യത്തിലും ബന്ദനക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിനിടെ ബന്ദനയുമാള്ള ബന്ധം വേർപെടുത്താൻ ഭർത്താവും ശങ്കരി ഡേയും തീരുമാനിച്ചു. തുടർന്നായിരുന്നു ബന്ദനയും കാമുകനും കൊലപാതകം ആസൂത്രണം ചെയ്തത്.