ടെറസിലെ ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍; യുവാവ് പിടിയില്‍

അന്ധകാരനഴി ഭാഗത്ത് നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

cherthala youth arrested in ganja case joy

ആലപ്പുഴ: ചേര്‍ത്തലയില്‍ വീടിന്റെ ടെറസില്‍ വളര്‍ത്തിയിരുന്ന രണ്ട് കഞ്ചാവ് ചെടികള്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ 23 വയസ്സുള്ള ഫ്രാന്‍സിസ് പയസ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ജെ റോയിയുടെ നേതൃത്വത്തില്‍ അന്ധകാരനഴി ഭാഗത്ത് നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. പ്രതിയെ  കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെപി സുരേഷ്, ബെന്നി വര്‍ഗീസ്, ഷിബു പി ബഞ്ചമിന്‍, സിഇഒമാരായ കെആര്‍ രാജീവ്, അരൂണ്‍ എപി, വിഷ്ണുദാസ്, ആകാശ് നാരായണന്‍, അമല്‍ രാജ്, അശ്വതി, വിനോദ് കുമാര്‍ എന്നിവരാണ് പങ്കെടുത്തത്. 

മയക്കുമരുന്നുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍

ആലുവയിലും തിരൂരിലും അതിഥി തൊഴിലാളികള്‍ മയക്കുമരുന്നുമായി പിടിയില്‍. ആലുവ ജില്ലാ ആശുപത്രിക്ക് സമീപം വച്ച് ഒഡിഷ സ്വദേശി ജഗനാഥ് ഡിഗലിനെ നാല് കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. ആലുവ റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഗോപി പികെ, സുരേഷ്‌കുമാര്‍, സുരേഷ് ബാബു, പോള്‍ ടി പി, ഉമ്മര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജിത്ത്, വിഷ്ണു നായര്‍, സലാഹുദ്ദീന്‍, ശിവകുമാര്‍, ജീബിനാസ് ,സിജോ എന്നിവരും പങ്കെടുത്തു.

തിരൂര്‍ കാട്ടിപ്പരുത്തിയില്‍ ആസാം സ്വദേശി കഞ്ചാവും ഹെറോയിനുമായി പിടിയിലായി. വില്പനയ്ക്ക് കൊണ്ടു വന്ന 6.518 ഗ്രാം ഹെറോയിന്‍, 20 ഗ്രാം കഞ്ചാവ് എന്നിവയുമായി ഫാറൂഖ് അലി എന്നയാളാണ് എക്‌സൈസ് പിടിയിലായത്. കുറ്റിപ്പുറം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സാദിഖ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ബാലു, ഡ്രൈവര്‍ ഗണേശന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. 

'ചായ കൊടുത്തില്ല', ഹോട്ടലിനും വീടിനും നേരെ ബോംബേറ്; 17കാരനടക്കം എട്ടുപേര്‍ പിടിയില്‍ 

 

Latest Videos
Follow Us:
Download App:
  • android
  • ios