വാഴക്കുല മോഷ്ടാക്കള്‍ സജീവമാകുന്നു; വലഞ്ഞ് കര്‍ഷകര്‍

വേണുവെന്ന കർഷൻ നട്ടുനനച്ചു വളർത്തിയ 60 വാഴകളിൽ പകുതിയിലധികവും മോഷ്ടാക്കൾ കടത്തിയത് കഴിഞ്ഞ രാത്രി.

banana thief rock small scale farmers in thiruvananthapuram

തിരുവനന്തപുരം: വാഴക്കുല മോഷ്ടാക്കളുടെ ശല്യത്തിൽ വലഞ്ഞ് തിരുവനന്തപുരം പൂവച്ചൽ കരിയംകോട്ടെ കർഷകർ. മുപ്പതിലധികം ഏത്തവാഴക്കുലകളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മാത്രം ഇവിടെ നിന്ന് മോഷ്ടാക്കൾ കടത്തിയത്. നാല് മാസത്തിനിടെ മൂന്നു തവണ മോഷണം നടന്നിട്ടും നടപടിയില്ലാത്തതും മോഷ്ടാക്കൾക്ക് സഹായകമാവുന്നു.

കഷ്ടപ്പെട്ടു നട്ടുനനച്ചു വളർത്തും, കുലയകുമ്പോൾ മോഷ്ടാക്കൾ കൊണ്ടുപോകും. ഇത് സോമന്റെ മാത്രം അനുഭവമല്ല. വേണുവെന്ന കർഷൻ നട്ടുനനച്ചു വളർത്തിയ 60 വാഴകളിൽ പകുതിയിലധികവും മോഷ്ടാക്കൾ കടത്തിയത് കഴിഞ്ഞ രാത്രി.

ഈ മലയോര കർഷകരുടെ ആകെയുള്ള വരുമാനമാണ് ഇങ്ങനെ സാമൂഹ്യവിരുദ്ധർ കടത്തുന്നത്. വിൽപ്പനയ്ക്ക് പാകമായ കുലകൾ നോക്കിയാണ് മോഷണം. വായ്പയടക്കം എടുത്ത്, എല്ലാ ചെലവുകളും ചെർത്ത് നാനൂറ്റിയൻപത് രൂപയോളം കുലയൊന്നിന് ചെലവു വരുമെന്ന് കർശകർ പറയുന്നു. ഇത്തവണയും മോഷണ വിവരം പോലീസിൽ അറിയിച്ചിട്ടുണ്ട്.

ഇത്തവണയെങ്കിലും കുല മോഷ്ട്ടാക്കളെ പിടികൂടി തക്കതായ നടപടി സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് കർഷകർ.

Latest Videos
Follow Us:
Download App:
  • android
  • ios