അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി

പെൺകുട്ടി സീനിയർ ആയ സുഹൃത്തിനൊപ്പം പള്ളിയിൽ നിന്ന് ക്യാമ്പാസിലേക്ക് തിരിച്ചെത്തിയപ്പോഴാണ് സംഭവമുണ്ടായത്. 

 

anna university campus student sexually assaulted

ചെന്നൈ: ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായതായി പരാതി. ഇന്നലെ രാത്രി ക്യാമ്പസിനുള്ളിൽ വെച്ചാണ് ദാരുണ സംഭവമുണ്ടായത്. സുഹൃത്തിനൊപ്പം ക്യാമ്പസിൽ നിൽകുമ്പോഴാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ക്യാംപസിൽ പ്രതിഷേധം ശക്തമാണ്. 

അണ്ണാ സർവകലാശാല ക്യാംപസിലെ ലാബിന് സമീപം തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് നടുക്കുന്ന സംഭവമുണ്ടായത്. മെക്കാനിക്കൽ എന്ജനിയറിങ്ങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശി സുഹൃത്തായ നാലാം വർഷവിദ്യാർത്ഥിക്കൊപ്പം നിൽകുമ്പോൾ അപരിചിതനായ ഒരാൾ അടുത്ത് എത്തി. പ്രകോപനം ഒന്നും ഇല്ലാതെ ഇരുവരെയും മർദിക്കാൻ തുടങ്ങി. ഭയന്ന യുവാവ് പെൺകുട്ടിയെ തനിച്ചാക്കി ഓടി രക്ഷപ്പെട്ടു. പിന്നാലെ അക്രമി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബാലത്സഗം ചെയ്തെന്നാണ് പരാതി.

ആറ് വയസുകാരന്റെ മരണ കാരണമായത് കാറിന്റെ മുൻസീറ്റിലിരുന്നുള്ള യാത്ര; ശരീരത്തിൽ മറ്റ് പരിക്കുകളൊന്നുമില്ല

പെൺകുട്ടി കരഞ്ഞുഅപേക്ഷിച്ചിട്ടും അക്രമി പിന്മാറിയില്ല. പീഡനവിവരം കോളേജിൽ അറിയിച്ചതിനു പിന്നാലെ പെൺകുട്ടി കൊട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയിരുന്നു. പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട് . പെൺകുട്ടിയുടെ സുഹൃത്ത്, ക്യാമ്പസുലെ സുരക്ഷാ ജീവനക്കാർ തുടങ്ങി 20ലേറെ പേരുടെ മൊഴി എടുത്തെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

ക്രിസ്തുമസ് ദിനത്തിൽ ജെ പി നദ്ദ ദില്ലി സിബിസിഐ ആസ്ഥാനത്ത്, ഒപ്പം അനിൽ ആന്റണി അടക്കം നേതാക്കൾ

 

 

Latest Videos
Follow Us:
Download App:
  • android
  • ios