സ്വർണം മോഷ്ടിച്ചെന്ന് സംശയം, 23കാരിയെ ബന്ധുക്കൾ കൊലപ്പെടുത്തി; കരച്ചിൽ കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവെച്ചു
പ്രതികളായ രമേഷ്-ഹീന ദമ്പതികൾ ക്ഷണിച്ചതുപ്രകാരമാണ് സാമിന വീട്ടിലെത്തിയത്. ഇവരുടെ മകന്റെ ജന്മദിന പാർട്ടിക്കാണ് യുവതിയെ ക്ഷണിച്ചത്.
ഫോട്ടോ: പ്രതികളെന്ന് സംശയിക്കുന്ന ദമ്പതികൾ
ദില്ലി: സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് 23കാരിയെ ബന്ധുക്കൾ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഇരുമ്പ് വടികൊണ്ട് മർദ്ദിച്ചും ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ വരഞ്ഞുമാണ് കൊലപാതകം. യുവതിയുടെ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ വീട്ടിൽ ഉച്ചത്തിൽ പാട്ടുവെക്കുകയും ചെയ്തു. ഗാസിയാബാദിലാണ് ദാരുണ സംഭവം നടന്നത്. സാമിന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സ്വർണം മോഷ്ടിച്ച കുറ്റം സമ്മതിക്കാനാണ് ക്രൂരമായ ആക്രമണം നടന്നത്. യുവതി മരിച്ചതിന് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടു. രണ്ട് ദിവസമായി വീട്ടിൽ നിർത്താതെ പാട്ട് കേൾക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പ്രതികളായ രമേഷ്-ഹീന ദമ്പതികൾ ക്ഷണിച്ചതുപ്രകാരമാണ് സാമിന വീട്ടിലെത്തിയത്. ഇവരുടെ മകന്റെ ജന്മദിന പാർട്ടിക്കാണ് യുവതിയെ ക്ഷണിച്ചത്. പാർട്ടിക്കിടെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കാണാതായതോടെ മോഷ്ടിച്ചത് സമീനയാണെന്ന് ദമ്പതികൾ സംശയിച്ചു.
തുടർന്ന് ഹീനയും രമേശും മറ്റുള്ളവരും ചേർന്ന് വടിയും ബ്ലേഡും ഉപയോഗിച്ച് 23കാരിയെ ആക്രമിച്ചെന്ന് പൊലീസ് പറഞ്ഞു. കുറ്റസമ്മതം നടത്താൻ യുവതിയുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു. നിലവിളി പുറത്തുകേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവെക്കുകയും ചെയ്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് അസി. പൊലീസ് കമ്മീഷണർ രവികുമാർ പറഞ്ഞു.
Read More.... ചിക്കൻ ബിരിയാണിയുടെ രുചിയെ ചൊല്ലി തര്‍ക്കം; കേസ് പിന്‍വലിക്കാൻ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റില്‍