'പഠിക്കാൻ വയ്യ, ജയിലിൽ പോകണം' 13-കാരനെ കൊന്ന് റോഡരികിൽ തള്ളി 16-കാരൻ

13 വയസുള്ള ദളിത് ബാലനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പതിനാറുകാരൻ അറസ്റ്റിൽ.

16 year old strangles minor wanted way out of studying saysPolice

ഗാസിയാബാദ്: 13 വയസുള്ള ദളിത് ബാലനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പതിനാറുകാരൻ അറസ്റ്റിൽ. ഗാസിയാബാദ് പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 13-കാരനെ കഴുത്ത് ഞെരിച്ചാണ് 16-കാരൻ കൊലപ്പെടുത്തിയത്. പഠിക്കുന്നതിൽ നിന്ന്  രക്ഷപ്പെടാനാണ് പ്രതി കൊലപാതകം ചെയ്തതെന്നാണ് പൊലീസ് അറിയിക്കുന്നത്.

അയൽവാസികളായ ഇരുവരും കളിക്കാൻ പോയതായിരുന്നു. ഇവിടെ വച്ചായിരുന്നു 13കാരനായ ബാലനെ കൊലപ്പെടുത്തിയത്. വൈകുന്നേരം 5.30 ഓടെ, ദില്ലി-മീററ്റ് എക്‌സ്പ്രസ് വേയിൽ റോഡരികിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  പതിനാറുകാരനെ ചോദ്യം ചെയ്തപ്പോൾ പഠിക്കാൻ താൽപ്പര്യമില്ലായിരുന്നുവെന്നാണ് മറുപടി നൽകിയതെന്ന് പൊലീസ് പറയുന്നു. 

കഴിഞ്ഞ ആറര മാസമായി താൻ ഇതിന് പദ്ധതിയിടുകയായിരുന്നുവെന്നാണ് 16- കാരൻ നൽകിയിരിക്കുന്ന മൊഴി. കാത്തിരിപ്പിന് ഒടുവിൽ അത് ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്തു. നിരന്തരം  പഠിക്കാൻ നിർബന്ധിക്കുന്ന അച്ഛനും അമ്മയും ശല്യമായി തുടങ്ങി. ഇതിൽ നിന്ന്ന്ന് രക്ഷപ്പെട്ടാൻ നല്ല വഴി ജയിലിൽ കിടക്കുകയാണെന്ന് തോന്നി. അങ്ങനെ രക്ഷപ്പെടാനായി ഒരു  'കുറ്റകൃത്യം' ചെയ്ത് ജയിലിൽ പോകാൻ  താൻ തീരുമാനിക്കുകയായിരുന്നു എന്നും കുട്ടി മൊഴി നൽകിയതായി അഡീഷണൽ പൊലീസ് സൂപ്രണ്ട്  ഇരാജ് രാജ പറഞ്ഞു. മൂന്ന് ദിവസമായി കൊലപാതകം നടന്ന എക്സ്പ്രസ് ഹൈവേയിലേക്ക് 13-കാരനെ പ്രതി കൂട്ടിക്കൊണ്ട് പോകുമായിരുന്നു. തിങ്കളാഴ്ച ഇത്തരത്തിൽ സുഹൃത്തുകൂടിയായ 16-കാരൻ വിളിച്ചപ്പോൾ പോയതായിരുന്നു 13 വയസുള്ള കുട്ടി.  തുടർന്നായിരുന്നു കഴുത്ത് ഞെരിച്ച് കുട്ടിയെ  കൊലപ്പെടുത്തിയത്.

Read more: 16-കാരിയെ പത്തനംതിട്ടയിലെ വീട്ടിൽ നിന്നിറക്കി തിരുവനന്തപുരത്തെത്തിച്ച് ലൈംഗിക അതിക്രമം, അറസ്റ്റ്

(എസ്‌സി/എസ്‌ടി അതിക്രമങ്ങൾ തടയൽ ആക്‌ട് ), ഐപിസി സെക്ഷൻ 302 (കൊലപാതകം) എന്നിവ പ്രകാരമാണ് എഫ്‌ഐആർ തയ്യാറാക്കിയത് എന്ന് പോലീസ് അറിയിച്ചു. ഞെട്ടിക്കുന്ന സംഭവമാണ് നടന്നതെന്നും  16- കാരനെ ജുവനൈൽ ജസ്റ്റിസ് സെന്ററിലേക്ക് അയച്ചതായും പൊലീസ് വ്യക്തമാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios