രണ്ടു സെമി ബര്‍ത്തിനായി പോരടിക്കുന്നത് മൂന്നു ടീമുകള്‍, ആരു പുറത്താവും?

ഇന്ത്യയും ഓസ്‌ട്രേലിയയും ലോകകപ്പ് ക്രിക്കറ്റില്‍ സെമി ബര്‍ത്ത് ഉറപ്പിച്ചതോടെ, ശേഷിച്ച രണ്ടു സീറ്റിലേക്ക് കടുത്ത മത്സരത്തിനു തുടക്കമായി. ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നിവരാണ് സെമിസാധ്യതയില്‍ ഉള്ളവര്‍. ഇംഗ്ലണ്ട് ഇന്നു ന്യൂസിലന്‍ഡിനെ ചെസ്റ്റര്‍ ലെ സ്ട്രീറ്റില്‍ നേരിടുമ്പോള്‍ കാര്യങ്ങള്‍ക്ക് ഏതാണ്ട് വ്യക്തത വരും.

ICC World Cup 2019 Semi Finals Probables

ലണ്ടന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും ലോകകപ്പ് ക്രിക്കറ്റില്‍ സെമി ബര്‍ത്ത് ഉറപ്പിച്ചതോടെ, ശേഷിച്ച രണ്ടു സീറ്റിലേക്ക് കടുത്ത മത്സരത്തിനു തുടക്കമായി. ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നിവരാണ് സെമിസാധ്യതയില്‍ ഉള്ളവര്‍. ഇംഗ്ലണ്ട് ഇന്നു ന്യൂസിലന്‍ഡിനെ ചെസ്റ്റര്‍ ലെ സ്ട്രീറ്റില്‍ നേരിടുമ്പോള്‍ കാര്യങ്ങള്‍ക്ക് ഏതാണ്ട് വ്യക്തത വരും. വെള്ളിയാഴ്ചയാണ് പാക്കിസ്ഥാന്‍- ബംഗ്ലാദേശ് മത്സരം. ഇന്ന് ന്യൂസിലന്‍ഡ് ജയിക്കുകയും അവസാന ലീഗ് മത്സരത്തില്‍ പാക്കിസ്ഥാന്‍ ജയിക്കുകയും ചെയ്താല്‍ അവര്‍ക്ക് സെമിയിലെത്താം. അതല്ല, ഇന്നു കിവീസ് തോറ്റാല്‍ ബംഗ്ലാദേശിനെതിരേ നല്ല റണ്‍റേറ്റില്‍ പാക്കിസ്ഥാനു ജയിക്കേണ്ടതുണ്ട്. ഓരോ ടീമിന്റെയും സെമി സാധ്യതകള്‍ ഏതാണ്ട് ഇങ്ങനെ.

ന്യൂസിലന്‍ഡ് (പോയിന്റ് 11, നെറ്റ് റണ്‍റേറ്റ്:- +0.572)
ICC World Cup 2019 Semi Finals Probablesവേണ്ടത്: ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുക. 13 പോയിന്റുമായി സെമിയില്‍ കളിക്കാന്‍ യോഗ്യത നേടുക.
സാധ്യത:- ഇന്നത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനോടു ന്യൂസിലന്‍ഡ് തോല്‍ക്കുകയും ബംഗ്ലാദേശിനെ പാക്കിസ്ഥാന്‍ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇരുടീമുകള്‍ക്കും 11 പോയിന്റ് വീതമാവും. അതോടെ നെറ്റ് റണ്‍റേറ്റാവും സെമിസാധ്യത നിര്‍ണയിക്കുക. ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടുമ്പോള്‍ കിവീസിനും ഇതേ റണ്‍റേറ്റ് പ്രശ്‌നമുണ്ട്.

പുറത്തേക്കുള്ള വഴി:- ഇംഗ്ലണ്ട് 300 റണ്‍സ് നേടുകയും 212 റണ്‍സിനു താഴെ കിവീസ് പുറത്താവുകയും ചെയ്താല്‍, അല്ലെങ്കില്‍ ഇതേ സ്‌കോറില്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ തകര്‍ത്താല്‍ ന്യൂസിലന്‍ഡിന്റെ സെമി സാധ്യതകള്‍ അസ്തമിക്കും.

ഇംഗ്ലണ്ട് (പോയിന്റ് 10, നെറ്റ് റണ്‍റേറ്റ് +1.000)
ICC World Cup 2019 Semi Finals Probablesവേണ്ടത്: ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുക, 12 പോയിന്റുകളുമായി മൂന്നാം സ്ഥാനക്കാരായി സെമിയിലെത്തുക.

സാധ്യത: ന്യൂസിലന്‍ഡിനോട് ഇന്നു തോറ്റാല്‍ ബംഗ്ലാദേശ് പാക്കിസ്ഥാനെ തോല്‍പ്പിക്കാന്‍ കാത്തിരിക്കണം. ബംഗ്ലാദേശ് പാക്കിസ്ഥാനെ തോല്‍പ്പിച്ചാല്‍ പാക് ടീമിന് 9 പോയിന്റുകളാവും. അതായത്, 10 പോയിന്റുള്ള ഇംഗ്ലണ്ടിനേക്കാള്‍ ഒരു പോയിന്റ് കുറവ്. ഇനി മഴ കാരണം ബംഗ്ലാദേശ്-പാക്കിസ്ഥാന്‍ മത്സരം ഉപേക്ഷിക്കുകയോ, സമനിലയിലാവുകയോ ചെയ്താലും പാക്കിസ്ഥാന് 10 പോയിന്റുകളായി ഇംഗ്ലണ്ടിനൊപ്പമാവും. അങ്ങനെ വന്നാലും ഇംഗ്ലണ്ട് ഔട്ട്‌റൈറ്റ് വിജയങ്ങളുടെ അടിസ്ഥാനത്തില്‍ സെമിയിലെത്തും. (ഇംഗ്ലണ്ട് ജയിച്ചത് അഞ്ചെണ്ണം, പാക്കിസ്ഥാനാവാട്ടെ നാലിലും)

പുറത്തേക്കുള്ള വഴി:- ന്യൂസിലന്‍ഡിനോടു തോല്‍ക്കുകയും പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ കീഴടക്കുകയും ചെയ്താല്‍ ആതിഥേയര്‍ സെമി കാണില്ല.

പാക്കിസ്ഥാന്‍ (പോയിന്റ് 9, നെറ്റ് റണ്‍റേറ്റ് 0.792)
ICC World Cup 2019 Semi Finals Probablesവേണ്ടത്:- ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയും അവസാന ലീഗ് മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ സെമി കളിക്കാം.
സാധ്യത:- 300 നു മുകളില്‍ നേടി 212 റണ്‍സിനു താഴെ ഇംഗ്ലണ്ട് കീവിസിനെ തോല്‍പ്പിക്കുകയും ഇതേ മാര്‍ജിനില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കാനും കഴിഞ്ഞാല്‍ സെമി കളിക്കാം.
പുറത്തേക്കുള്ള വഴി:- ഇന്നു നടക്കുന്ന ന്യൂസിലന്‍ഡ്- ഇംഗ്ലണ്ട് മത്സരത്തിന്റെ ഫലം എങ്ങനെയായാലും വെള്ളിയാഴ്ച ബംഗ്ലാദേശിനോടു തോറ്റാല്‍ പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പുറത്താവും.

Latest Videos
Follow Us:
Download App:
  • android
  • ios