ഇംഗ്ലണ്ടിനും പണി കൊടുക്കുമോ അഫ്‌ഗാന്‍; ഓസീസ്- ലങ്ക പോരും ഇന്ന്

സന്നാഹ മത്സരങ്ങളില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയെയും ആതിഥേയരായ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെയും നേരിടും. ലോകകപ്പിന് മുൻപ് നാല് ടീമുകളുടെയും അവസാന സന്നാഹ മത്സരമാണിത്.

world cup warm up match england vs afghanistan preview

ലണ്ടന്‍: ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ ശ്രീലങ്കയെയും ആതിഥേയരായ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെയും നേരിടും. വൈകിട്ട് മൂന്ന് മണിക്കാണ് രണ്ട് കളിയും തുടങ്ങുക. ആദ്യ കളിയിൽ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തോൽപിച്ചിരുന്നു. 

world cup warm up match england vs afghanistan preview

പാകിസ്താനെ തോൽപിച്ചാണ് അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിനെ നേരിടുന്നത്. ലോകകപ്പിന് മുൻപ് നാല് ടീമുകളുടെയും അവസാന സന്നാഹ മത്സരമാണിത്.

world cup warm up match england vs afghanistan preview

ഇന്നലെ ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് സന്നാഹമത്സരം മഴമൂലം പാതിവഴിയിൽ ഉപേക്ഷിച്ചു. രണ്ടുതവണ തടസപ്പെട്ട കളിയിൽ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമാവാതെ 95 റൺസ് എടുത്തുനിൽക്കേ ആയിരുന്നു മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പാക്കിസ്‌താന്‍- ബംഗ്ലാദേശ് മത്സരം ഒറ്റപ്പന്ത് പോലും എറിയാതെയും ഉപേക്ഷിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios