ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡിന് ടോസ്
കാര്‍ഡിഫില്‍ അവസാന കളിച്ച മൂന്ന് കളികളും ന്യൂസിലന്‍ഡ് തോറ്റപ്പോള്‍ അവസാനം കളിച്ച നാലു കളികളിലും ശ്രീലങ്ക തോറ്റു.
കാര്‍ഡിഫ്: ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തെരഞ്ഞെടുത്തു. പേസ് ബൗളര്‍മാരെ സഹായിക്കുമെന്ന് കരുതുന്ന പിച്ചില്‍ നാലു പേസര്‍മാരുമായാണ് ലങ്ക ഇറങ്ങുന്നത്. ന്യൂസിലന്‍ഡ് ടീമില്‍ പരിക്കേറ്റ ടിം സൗത്തിയില്ല. കാര്‍ഡിഫില്‍ അവസാന കളിച്ച മൂന്ന് കളികളും ന്യൂസിലന്‍ഡ് തോറ്റപ്പോള്‍ അവസാനം കളിച്ച നാലു കളികളിലും ശ്രീലങ്ക തോറ്റു. കഴിഞ്ഞ ഒറു വര്‍ഷത്തിനിടെ കളിച്ച 21 ഏകദിനങ്ങളില്‍ നാലെണ്ണത്തില്‍ മാത്രാണ് ശ്രീലങ്കയ്ക്ക് ജയിക്കാനായത്. ഇതില്‍ ഒരെണ്ണം സ്കോട്‌ലന്‍ഡിനെതിരെ ആയിരുന്നു.
ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവന്‍: മാര്‍ട്ടിന്‍ ഗപ്ടില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്യാംസണ്‍, റോസ് ടെയ്‌ലര്‍, ടോം ലതാം, ജെയിംസ് നീഷാം, കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമെ, മിച്ചല്‍ സാന്റനര്‍, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്‍റി, ട്രെന്റ് ബോള്‍ട്ട്.
ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: ദിമുത് കരുണരത്നെ, ലഹിരു തിരിമന്നെ, കുശാല്‍ പേരേര, കുശാല്‍ മെന്‍ഡിസ്, എയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, തിസാര പേരേര, ഇസുരു ഉദാന, ജീവന്‍ മെന്‍ഡിസ്, സുരംഗ ലക്മല്‍, ലസിത് മലിംഗ.