ലോക റെക്കോഡ് പിറന്ന പിച്ചില്‍ ഇന്ന് ഗെയ്‌ലും റസ്സലും ഇറങ്ങുമ്പോള്‍..!

ലോകകപ്പില്‍ ഇന്ന് മുന്‍ ചാംപ്യന്മാര്‍ നേര്‍ക്കുനേര്‍. പാകിസ്ഥാന്‍ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ നേരിടുന്നത് വെസ്റ്റ് ഇന്‍ഡീസിനെ. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്ക് നോട്ടിങ്ഹാമിലാണ് മത്സരം.

West Indies takes Pakistan in second match today at WC

നോട്ടിങ്ഹാം: ലോകകപ്പില്‍ ഇന്ന് മുന്‍ ചാംപ്യന്മാര്‍ നേര്‍ക്കുനേര്‍. പാകിസ്ഥാന്‍ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ നേരിടുന്നത് വെസ്റ്റ് ഇന്‍ഡീസിനെ. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്ക് നോട്ടിങ്ഹാമിലാണ് മത്സരം. ഇരുവരും ലോകകപ്പിലെ ആദ്യജയം തേടിയിറങ്ങുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ട്രെന്റ് ബ്രിഡ്ജിലെ വിക്കറ്റിലേക്കാണ്. കാരണം ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്ന വേദിയാണിത്.

ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയായ ട്രെന്റ് ബ്രിഡ്ജിലെ വിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചുകൂട്ടിയത് 481 റണ്‍സ്.139 റണ്‍സെടുത്ത ജോണി ബെയര്‍‌സ്റ്റോയും 147 റണ്‍സെടുത്ത അലക്‌സ് ഹെയ്ല്‍സും ഓസീസ് ബൗളര്‍മാരെ കശാപ്പുചെയ്തു. ആറ് വിക്കറ്റിന് 481ല്‍ എത്തിയപ്പോള്‍ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറെന്ന നേട്ടവും ഇംഗ്ലണ്ടിനൊപ്പമായി. ഇംഗ്ലണ്ടിന്റെ തന്നെ 444 റണ്‍സിന്റെ റെക്കോഡാണ് ട്രന്റ്് ബ്രിഡ്ജിലെ റണ്‍പ്രവാഹത്തില്‍ ഒലിച്ചുപോയത്.

ഈ വിക്കറ്റില്‍ ക്രിസ് ഗെയ്‌ലും ആന്ദ്രേ റസലും ഷിമ്രോണ്‍ ഹെറ്റ്‌മെയറും ഫഖര്‍ സമാനും ബാബര്‍ അസമും ഇമാമുല്‍ ഹഖുമെല്ലാം ബാറ്റെടുക്കുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് മറ്റൊരു ബിഗ് സ്‌കോറിങ് ഗെയിമാണ്. ബൗളര്‍മാര്‍ തീര്‍ത്തും നിരാശപ്പെടേണ്ടതില്ല. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയെ ഇതേ വിക്കറ്റില്‍ ഇംഗ്ലണ്ട് വെറും 83 റണ്‍സിന് ചുരുട്ടിക്കെട്ടിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios