ക്രിക്കറ്റിലെ അപൂര്‍വയിനം പന്തുമായി ആര്‍ച്ചര്‍; വിക്കറ്റും കൂടെ 'സിക്‌സും' -വീഡിയോ കാണാം

ബംഗ്ലാദേശിനെതിരെ മാന്ത്രിക പന്തെറിഞ്ഞ് ജോഫ്ര ആര്‍ച്ചര്‍. ഒരു പന്തില്‍ വിക്കറ്റെടുക്കുകയും അതേ പന്തില്‍ തന്നെ 'സിക്‌സും' നല്‍കുകയും ചെയ്ത അപൂര്‍വയിനം പന്താണ് ആര്‍ച്ചറിന്റെ ഓവറിലുണ്ടായത്. 

Watch video rare delivery from Jofra Archer vs Bangladesh

കാര്‍ഡിഫ്: ബംഗ്ലാദേശിനെതിരെ മാന്ത്രിക പന്തെറിഞ്ഞ് ജോഫ്ര ആര്‍ച്ചര്‍. ഒരു പന്തില്‍ വിക്കറ്റെടുക്കുകയും അതേ പന്തില്‍ തന്നെ 'സിക്‌സും' നല്‍കുകയും ചെയ്ത അപൂര്‍വയിനം പന്താണ് ആര്‍ച്ചറിന്റെ ഓവറിലുണ്ടായത്. എന്നാല്‍ ആ സിക്‌സിന് റണ്‍സൊന്നും ലഭിച്ചില്ലെന്ന് മാത്രം. മത്സരത്തിലെ നാലാം ഓവറിലാണ് സംഭവം. തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ ആര്‍ച്ചര്‍ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് നേടി. 143 കിലോമീറ്റര്‍ വേഗത്തില്‍ വന്ന പന്തില്‍ ബംഗ്ലാ ഓപ്പണര്‍ സൗമ്യ സര്‍ക്കാരിന് മറുപടി ഉണ്ടായിരുന്നില്ല. വിക്കറ്റിന്റെ ഏറ്റവും മുകളില്‍ തട്ടിയ പന്ത് ഗ്രൗണ്ടില്‍ പിച്ച് പോലും ചെയ്യാതെ ഉയര്‍ന്നുപൊന്തി ബൗണ്ടറി ലൈനിനപ്പുറത്ത് വീണു. വീഡിയോ കാണാം...
 

Latest Videos
Follow Us:
Download App:
  • android
  • ios