ലോകകപ്പിന്റെ സെമിയിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ച് പാക് പേസര്‍ വഹാബ് റിയാസ്

2015 ലോകകപ്പില്‍ പാക്കിസ്ഥാന്റെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു വഹാബ് റിയാസ്. പേസറുടെ ബൗളിങ് പ്രകടനം പാക്കിസ്ഥാനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

Wahab Riaz predicts four team which enters into the semi finals of WC

കറാച്ചി: 2015 ലോകകപ്പില്‍ പാക്കിസ്ഥാന്റെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു വഹാബ് റിയാസ്. പേസറുടെ ബൗളിങ് പ്രകടനം പാക്കിസ്ഥാനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇത്തവണ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ 33കാരന് സാധിച്ചിട്ടില്ല. എങ്കിലും ലോകകപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം കൃത്യമായ ഇടപെടല്‍ നടത്തുന്നുണ്ട് റിയാസ്.

ഇപ്പോള്‍ വരുന്ന ലോകകപ്പില്‍ സെമിയിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ചിരിക്കുകയാണ് റിയാസ്. പാക്കിസ്ഥാന്‍, ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരായിരിക്കും ലോകകപ്പിന്റെ സെമിയിലെത്തുകയെന്ന് റിയാസ് വ്യക്തമാക്കി. റിയാസ് തുടര്‍ന്നു. തീര്‍ച്ചയായും പാക്കിസ്ഥാനാണ് എന്റെ ഇഷ്ടപ്പെട്ട ടീം. പാക്കിസ്ഥാന്‍ കിരീടമുയര്‍ത്തുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നു. ശക്തമാണ് ഞങ്ങളുടെ ടീമെന്നും റിയാസ് അഭിപ്രായപ്പെട്ടു.

ആതിഥേയരായ ഇംഗ്ലണ്ട്, നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയ, 2011 ലോകകപ്പ് ചാംപ്യന്മാരായ ഇന്ത്യ എന്നിവരായിരിക്കും സെമിയിലെത്തുന്ന മറ്റു ടീമുകളെന്നും വഹാബ് കൂട്ടിച്ചേര്‍ത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios