കോലി അല്‍പം സൂക്ഷിക്കുന്നത് നല്ലതാ; അല്ലെങ്കില്‍ വരും മത്സരങ്ങളില്‍ നയിക്കാന്‍ ടീമിലുണ്ടാവില്ല

ഗ്രൗണ്ടില്‍ എപ്പോഴും ഉത്സാഹത്തോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കാണാന്‍ കഴിയുക. മത്സരത്തിനിടെ പലപ്പോഴും കയര്‍ത്ത് സംസാരിക്കുന്നതും കാണാം. ഈ സ്വഭാവം സഹതാരങ്ങളോട് മാത്രമല്ല, അമ്പയറുടെ അടുത്തും കോലി കാണിച്ചിട്ടുണ്ട്.

Virat Kohli on edge of two match bann

ലണ്ടന്‍: ഗ്രൗണ്ടില്‍ എപ്പോഴും ഉത്സാഹത്തോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കാണാന്‍ കഴിയുക. മത്സരത്തിനിടെ പലപ്പോഴും കയര്‍ത്ത് സംസാരിക്കുന്നതും കാണാം. ഈ സ്വഭാവം സഹതാരങ്ങളോട് മാത്രമല്ല, അമ്പയറുടെ അടുത്തും കോലി കാണിച്ചിട്ടുണ്ട്. താരങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായിട്ടാണത്. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലും അത് പോലൊരു സംഭവമുണ്ടായി. 

ബംഗ്ലാദേശിനെതിരായ മത്സത്തില്‍ ഒരു ഒരു റിവ്യൂ ഇന്ത്യക്കെതിരായി വന്നിരുന്നു. എല്‍ബിഡബ്യൂ അംപയര്‍ വിളിച്ചിരുന്നില്ല. പിന്നാലെ കോലി റിവ്യൂ നല്‍കി. എന്നാല്‍ റിവ്യൂയിലും ഔട്ടല്ലെന്ന് തെളിഞ്ഞു. ഇതോടെ കോലി അമ്പയറോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. അന്ന് ഡിമെറിറ്റ് പോയിന്റില്‍ നിന്ന് ഒഴിവായി പോയത് കോലിയുടെ ഭാഗ്യമെന്നേ പറയാന്‍ പറ്റൂ. 

നേരത്തെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ അമിതമായ അപ്പീലിങ്ങിന് കോലിക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയിരുന്നു. കൂടെ ഒരു ഡിമെറിറ്റ് പോയിന്റും. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ കോലിക്ക് ഒരു ഡിമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു. രണ്ട് വര്‍ഷത്തിനിടെ നാല് ഡിമെറിറ്റ് പോയിന്റുകള്‍ നേടിയാല്‍ രണ്ട് ഏകദിനങ്ങളില്‍ നിന്ന് വിലക്ക് ലഭിക്കും. അതുകൊണ്ട് ഇന്നത്തെ മത്സരത്തില്‍ സൂക്ഷ്മതയോടെ മാത്രമെ കോലിക്ക് കളിക്കാന്‍ സാധിക്കൂ. വരും മത്സരങ്ങളില്‍ വിലക്ക് ലഭിക്കാതിരിക്കണമെങ്കില്‍ കോലി ഒന്ന് സൂക്ഷിക്കേണ്ടി വരും. 

Latest Videos
Follow Us:
Download App:
  • android
  • ios