വിരാട് കോലിക്ക് ഒറ്റയ്ക്ക് ലോകകപ്പ് ജയിക്കാനാവില്ലെന്ന് സച്ചിന്‍

ഒരാള്‍ മാത്രം വിചാരിച്ചാല്‍ ഒരു ടൂര്‍ണമെന്റ് ജയിക്കാനാവില്ല.ടീം അംഗങ്ങളുടെ പൂര്‍ണ പിന്തുണ ആവശ്യമാണ്. നിര്‍ണായക ഘട്ടങ്ങളിലെല്ലാം ഏതെങ്കിലും ഒരു കളിക്കാരന്‍ അവസരത്തിനൊത്ത് ഉയരുന്നില്ലെങ്കില്‍ നിരാശയാവും ഫലം.

Virat Kohli alone cant win World Cup says Sachin Tendulkar

ലണ്ടന്‍: ടീം അംഗങ്ങളുടെ പിന്തുണയില്ലാതെ വിരാട് കോലിക്ക് ഒറ്റക്ക് ഇന്ത്യക്ക് ലോകകപ്പ് നേടിത്തരാനാവില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഓരോ മത്സരത്തിലും ഒന്നോ രണ്ടോ കളിക്കാര്‍ അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. ടീം അംഗങ്ങളുടെ പൂര്‍ണ പിന്തുണയില്ലാതെ ഒരാള്‍ക്ക് ഒറ്റക്ക് ലോകകപ്പ് ജയിക്കാനാവില്ലെന്നും സച്ചിന്‍ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഒരാള്‍ മാത്രം വിചാരിച്ചാല്‍ ഒരു ടൂര്‍ണമെന്റ് ജയിക്കാനാവില്ല.ടീം അംഗങ്ങളുടെ പൂര്‍ണ പിന്തുണ ആവശ്യമാണ്. നിര്‍ണായക ഘട്ടങ്ങളിലെല്ലാം ഏതെങ്കിലും ഒരു കളിക്കാരന്‍ അവസരത്തിനൊത്ത് ഉയരുന്നില്ലെങ്കില്‍ നിരാശയാവും ഫലം. നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനെച്ചൊല്ലി അനാവശ്യ ആശങ്ക വേണ്ടെന്നും സച്ചിന്‍ വ്യക്തമാക്കി. നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷന്‍ എന്നത് വൊറുമൊരു അക്കം മാത്രമാണ്. ആ പൊസിഷനില്‍ എന്നല്ല ഏത് പൊസിഷനിലും കളിക്കാന്‍ പ്രതിഭയുള്ള ബാറ്റ്സ്മാന്‍മാര്‍ നമുക്കുണ്ട്. സാഹചര്യത്തിന് അനുസരിച്ച് കളിക്കുക എന്നതാണ് പ്രധാനം. അത് നാലോ ആറോ എട്ടോ ആകട്ടെ.

ഏകദിന ക്രിക്കറ്റ് പൂര്‍ണമായും ബാറ്റ്സ്മാന്‍മാരുടെ മാത്രം കളിയായെന്നും സച്ചിന്‍ പറഞ്ഞു. രണ്ട് ന്യൂബോളുകള്‍ അവതരിപ്പിച്ചത് റിവേഴ്സ് സ്വിംഗ് നഷ്ടമാക്കിയെന്നും സച്ചിന്‍ പറഞ്ഞു. ഏകദിന ക്രിക്കറ്റില്‍ അവസാനമായി റിവേഴ്സ് സ്വിംഗ് കണ്ടത് എപ്പോഴാണെന്ന് പോലും ഓര്‍മയില്ല.ബാറ്റ്സ്മാന്‍മാരുടെ ആധിപത്യം കുറക്കാന്‍ ഒരു ഇന്നിംഗ്സില്‍ ഒരു പന്തെന്ന പഴയരീതിയിലേക്ക് മടങ്ങിപ്പോയാലും തെറ്റില്ല. ലോകകപ്പില്‍ മധ്യ ഓവറുകളില്‍ കുല്‍ദീപ് യാദവിനും യുസ്‌വേന്ദ്ര ചാഹലിനും ഇന്ത്യക്കായി നിര്‍ണായക റോളുണ്ടാകും. യുവത്വവും പരിചയസമ്പത്തും ഒത്തുചേരുന്ന ഇന്ത്യന്‍ ടീം സന്തുലിതമാണെന്നും സച്ചിന്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios