ഇന്ത്യ ഓസ്ട്രേലിയ മത്സരം കാണുവാന്‍ 'പിടികിട്ടാപ്പുള്ളി' വിജയ് മല്ല്യ എത്തി

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും 9000 കോടി വായിപ്പ തട്ടിപ്പ് നടത്തി രാജ്യം കടന്നു എന്ന കേസില്‍ ഇന്ത്യ തേടുന്നയാളാണ് മല്ല്യ. മല്ല്യയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാന്‍ നേരത്തെ ലണ്ടന്‍ കീഴ്കോടതി വിധിച്ചിരുന്നു.

Vijay Mallya spotted at India vs Australia World Cup game in London

ഓവല്‍: ബാങ്കുകളില്‍ നിന്നും വായിപ്പ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും കടന്ന വിജയ് മല്ല്യ ലോകകപ്പില്‍ ഇന്ത്യ ഓസ്ട്രേലിയ മത്സരം കാണുവാന്‍ എത്തി. ലണ്ടനിലെ ഓവലില്‍ നടക്കുന്ന മത്സരത്തിന് എത്തിയ മല്ല്യയുടെ ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു. എന്നാല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ മല്ല്യ സ്ഥിരം സാന്നിധ്യമാണെന്നാണ് റിപ്പോര്‍ട്ട്. മത്സരവേദിക്ക് പുറത്ത് വിജയ് മല്ല്യയെ കണ്ട ഇന്ത്യന്‍ മാധ്യമങ്ങളോട് താന്‍ മത്സരം കാണുവാന്‍ മാത്രം വന്നതാണെന്ന് മല്ല്യ പ്രതികരിച്ചു.

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും 9000 കോടി വായിപ്പ തട്ടിപ്പ് നടത്തി രാജ്യം കടന്നു എന്ന കേസില്‍ ഇന്ത്യ തേടുന്നയാളാണ് മല്ല്യ. മല്ല്യയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാന്‍ നേരത്തെ ലണ്ടന്‍ കീഴ്കോടതി വിധിച്ചിരുന്നു. ഇതിലെ നടപടികള്‍ ബ്രിട്ടീഷ് ഭരണകൂടം ഇനിയും പൂര്‍ത്തിയാക്കുവാനുണ്ട്. 2016 മാര്‍ച്ച് 2നാണ് മല്ല്യ ഇന്ത്യയില്‍ നിന്നും കടന്നത്.

നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോലി അടക്കം കളിക്കുന്ന റോയല്‍ ചലഞ്ചേര്‍സ് ബംഗലൂര്‍ ഐപിഎല്‍ ടീമിന്‍റെ ഉടമയായിരുന്നു വിജയ് മല്ല്യ. അതേ സമയം ലണ്ടന്‍ കോടതി വിധിക്കെതിരെ മേല്‍ക്കോടതിയില്‍ വിജയ് മല്ല്യയുടെ ഹര്‍ജിയില്‍ വാദം നടക്കുന്നത് മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ബ്രിട്ടീഷ് നീക്കം വൈകിപ്പിക്കുന്നത്. ജൂലൈ 2നാണ ഇനി ഈ കേസ് ലണ്ടനിലെ മേല്‍ക്കോടതി പരിഗണിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios