ചരിത്രം കുറിച്ച് കടുവകള്‍; ബംഗ്ലാദേശിനെ വാഴ്ത്തി മുന്‍ താരങ്ങള്‍

സീനിയര്‍ താരങ്ങളായ ഷാക്കിബ് അല്‍ ഹസന്‍ (75), മുഷ്ഫിഖര്‍ റഹീം (78) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മികച്ച പ്രകടനം കാഴ്ചവച്ച ബംഗ്ലാദേശിനെ പുകഴ്ത്തി നിരവധി മുന്‍ താരങ്ങളാണ് രംഗത്ത് വന്നത്

twitter congratulate Bangladesh

ലണ്ടന്‍: ഏകദിന ക്രിക്കറ്റിലെ അവരുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കുറിച്ച ബംഗ്ലാദേശ് ടീമിനെ പുകഴ്ത്തി മുന്‍ താരങ്ങള്‍. ലോകകപ്പിലെ അവരുടെ ആദ്യ മത്സരത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ കുറിച്ചത്.

പാക്കിസ്ഥാനെതിരെ നേടിയ 326 റണ്‍സാണ് ഇന്ന് അവര്‍ മറികടന്നത്. സീനിയര്‍ താരങ്ങളായ ഷാക്കിബ് അല്‍ ഹസന്‍ (75), മുഷ്ഫിഖര്‍ റഹീം (78) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മികച്ച പ്രകടനം കാഴ്ചവച്ച ബംഗ്ലാദേശിനെ പുകഴ്ത്തി നിരവധി മുന്‍ താരങ്ങളാണ് രംഗത്ത് വന്നത്. ഷോയിബ് അക്തര്‍, ആകാശ് ചോപ്ര, മുഹമ്മദ് കെെഫ്, റസല്‍ അര്‍ണോണ്‍ഡ്, മെെക്കല്‍ വോണ്‍ എന്നിവരെല്ലാം ബംഗ്ലാദേശിനെ അഭിനന്ദിച്ചു.

കഗിസോ റബാദ, ലുഗി എന്‍ഗിഡി, മോറിസ് എന്നിവര്‍ അടങ്ങുന്ന പേസ് നിരയ്ക്കെതിരെ ബംഗ്ലാ താരങ്ങള്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ വിക്കറ്റില്‍ തമീം-സൗമ്യ സഖ്യം 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒമ്പതാം ഓവറില്‍ തമീമാണ് ആദ്യം പുറത്തായത്.

സ്‌കോര്‍ 75ല്‍ നില്‍ക്കെ 12-ാം ഓവറില്‍ സൗമ്യയും പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ഒത്തുച്ചേര്‍ന്ന ഷാക്കിബ്- മുഷ്ഫിഖുര്‍ സഖ്യം 142 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന ഓവറുകളില്‍ മഹ്മുദുള്ള- മൊഹദെക്ക് എന്നിവര്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചപ്പോല്‍ സ്‌കോര്‍ 330 ലെത്തി. ഇരുവരും 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Latest Videos
Follow Us:
Download App:
  • android
  • ios