കിവീസിന് തിരിച്ചടി; സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന് ആദ്യ മത്സരം നഷ്ടമായേക്കും

ആദ്യ മത്സരത്തിന് മുന്‍പ് ലഥാമിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ലെങ്കില്‍ ടോം ബ്ലെന്‍ഡലിന് ലോകകപ്പില്‍ ഏകദിന അരങ്ങേറ്റത്തിന് അവസരം തെളിയും.

Tom Latham may miss new zealands opening match

വെല്ലിങ്‌ടണ്‍: ന്യൂസീലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ടോം ലഥാമിന് ഏകദിന ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമായേക്കും. ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തില്‍ ലഥാമിന്‍റെ വിരലിന് പരിക്കേറ്റിരുന്നു. ജൂണ്‍ ഒന്നിന് ശ്രീലങ്കയ്‌ക്ക് എതിരെയാണ് ലോകകപ്പില്‍ ന്യൂസീലന്‍ഡിന്‍റെ ആദ്യ മത്സരം. 

എക്‌സ്‌റോ പരിശോധനകള്‍ക്ക് വിധേയനായ താരത്തിന് ലോകകപ്പ് സംഘത്തിനൊപ്പം ഇംഗ്ലണ്ടിലേക്ക് സഞ്ചരിക്കാനാകും എന്നാണ് ഡോക്‌ടര്‍മാരുടെ വിലയിരുത്തല്‍. ആദ്യ മത്സരത്തിന് മുന്‍പ് ലഥാമിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ലെങ്കില്‍ സ്‌ക്വാഡിലുള്ള മറ്റൊരു വിക്കറ്റ് കീപ്പറായ ടോം ബ്ലെന്‍ഡലിന് ലോകകപ്പില്‍ ഏകദിന അരങ്ങേറ്റത്തിന് അവസരം തെളിയും. 

ടിം സീഫേര്‍ട്ട്, ബി ജെ വാട്‌ലിംഗ് എന്നിവരെ റിസര്‍വ് വിക്കറ്റ് കീപ്പര്‍മാരായി പരിഗണിക്കുന്നുണ്ടെന്ന് ചീഫ് സെലക്‌ടര്‍ ഗാവിന്‍ ലാര്‍സന്‍ വ്യക്തമാക്കി. ലോകകപ്പിന് മുന്‍പ് ഇന്ത്യക്കും വെസ്റ്റ് ഇന്‍ഡീസിനും എതിരായ വാംഅപ്പ് മത്സരങ്ങളില്‍ ബ്ലെന്‍ഡല്‍ ആവും ഗ്ലൗസണിയുക. മെയ് 25, 28 തിയതികളിലാണ് ഈ മത്സരങ്ങള്‍. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

Latest Videos
Follow Us:
Download App:
  • android
  • ios