അവന്‍ ലോകകപ്പില്‍ മാന്‍ ഓഫ് ദ ടൂര്‍ണമെന്‍റായാല്‍ പോലും അത്ഭുതപ്പെടാനില്ല; യുവതാരത്തെ കുറിച്ച് റെയ്‌ന

ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പേരാണ് ഹാര്‍ദിക് പാണ്ഡ്യയുടേത്.

Suresh Raina on India young player

ആംസ്റ്റര്‍ഡാം: ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പേരാണ് ഹാര്‍ദിക് പാണ്ഡ്യയുടേത്. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനം കൂടിയായപ്പോള്‍ ആരാധകര്‍ ഒരു കാര്യം ഉറപ്പിച്ചു ലോകകപ്പില്‍ ഒരു പ്രധാന റോള്‍ വഹിക്കാന്‍ പോകുന്നത് പാണ്ഡ്യയായിരിക്കുമെന്ന്. രണ്ട് ലോകകപ്പ് ഇന്ത്യക്ക് വേണ്ടി കളിച്ച സുരേഷ് റെയ്‌നയും പറയുന്നതും അതുതന്നെയാണ്.

ലോകകപ്പില്‍ ഗെയിം ചെയ്ഞ്ചറായിരിക്കും പാണ്ഡ്യ. റെയ്‌ന തുടര്‍ന്നു... ''പാണ്ഡ്യക്ക് നന്നായി ഫീല്‍ഡ് ചെയ്യാനും ബാറ്റ് ചെയ്യാനും സാധിക്കും. 6-7 ഓവറുകള്‍ നന്നായി എറിയാനും പാണ്ഡ്യക്ക് സാധിക്കും. ബാറ്റ്‌സ്മാനായിട്ട് എവിടെയും പാണ്ഡ്യയെ ഉപയോഗിക്കാം. ഐപിഎല്ലിലെ ആത്മവിശ്വാസം ലോകകപ്പില്‍ എടുക്കാനായാല്‍ ഇന്ത്യയുടെ ഗെയിം ചെയ്ഞ്ചറാവാന്‍ പാണ്ഡ്യക്ക് സാധിക്കും.'' ആംസ്റ്റര്‍ഡാമില്‍ അവധികാലം ചെലവഴിക്കുന്ന റെയ്‌ന ഇന്ത്യ ടുഡേയോട് സംസാരിക്കുകയായിരുന്നു.

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ഹാര്‍ദിക് പാണ്ഡ്യ. അദ്ദേഹം ലോകകപ്പിലെ മാന്‍ ഓഫ് ദ ടൂര്‍ണമെന്റായാല്‍ പോലും അതില്‍ അത്ഭുതപ്പെടാനില്ല. ഇന്ത്യ തീര്‍ച്ചയായും അവസാന നാലിലുണ്ടാവും. റെയ്‌ന കൂട്ടിച്ചേര്‍ത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios