ഒടുവില്‍ കോലിയും കെയ്‌നും നേരില്‍ കണ്ടു; വൈറലായി ടോട്ടന്‍ഹാം സ്‌ട്രൈക്കറുടെ ട്വീറ്റ്
വിരാട് കോലിയും ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം നായകന്‍ ഹാരി കെയ്‌നും അടുത്ത സുഹൃത്തുക്കളാണെന്നുള്ളത് കായികലോകത്തിന് അറിയാവുന്നതാണ്. ട്വീറ്റുകളിലൂടെ ഇക്കാര്യം ലോകമറിഞ്ഞതാണ്.
ലണ്ടന്‍: വിരാട് കോലിയും ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം നായകന്‍ ഹാരി കെയ്‌നും അടുത്ത സുഹൃത്തുക്കളാണെന്നുള്ളത് കായികലോകത്തിന് അറിയാവുന്നതാണ്. ട്വീറ്റുകളിലൂടെ ഇക്കാര്യം ലോകമറിഞ്ഞതാണ്. നേരത്തെ ഫുട്‌ബോള്‍ ലോകകപ്പ് ആരംഭിക്കുന്ന സമയത്ത് കോലി തന്റെ ആശംസകള്‍ കെയ്‌നിനെ അറിയിച്ചിരുന്നു.
ഇരുവരും ഇതുവരെ നേരിട്ട് കണ്ടിരുന്നില്ലെങ്കിലും ഇന്ന് അതിനും പരിഹാരമുണ്ടായി. കോലിയോടൊപ്പമുള്ള ഫോട്ടോ കെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. ഫോട്ടോയ്‌ക്കൊപ്പം ഒരു കുറിപ്പും കെയ്ന്‍ നല്‍കിയിട്ടുണ്ട്. അതില്‍ പറയുന്നതിങ്ങനെ... ''രണ്ട് വര്‍ഷത്തിനിടെയുണ്ടായ കുറച്ച് ട്വീറ്റുകള്‍ക്ക് ശേഷം ഇന്ന് നേരിട്ട് കാണാനായി. കഴിവുറ്റ ഒരു സ്‌പോര്‍ട്‌സ്മാനും വലിയ മനുഷ്യനുമാണ് കോലി.'' പോസ്റ്റ് കാണാം...
After a few tweets in the last couple of years good to finally meet @imVkohli. A great guy and a brilliant sportsman. 🏏 pic.twitter.com/vGEOs0gGlT
— Harry Kane (@HKane) May 24, 2019
ഏകദിന ലോകകപ്പിനായി ഇംഗ്ലണ്ടിലാണ് കോലി. അതിനിടെയാണ് ഇരുവരും നേരിട്ട് കണ്ടത്. കെയ്ന്‍ ആവട്ടെ യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ നേരിടുന്നതിനുള്ള ഒരുക്കത്തിലാണ്. പരിക്കിന്റെ പിടിയിലാണെങ്കിലും കെയ്ന്‍ ഫൈനല്‍ കളിക്കുമെന്നാണ് ടോട്ടന്‍ഹാം കോച്ച് പറയുന്നത്.