ലോകകപ്പ്: ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, ആര്‍ച്ചര്‍ ഇംഗ്ലീഷ് ടീമില്‍

ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ഓവലില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ഇംഗ്ലണ്ടിനെ ബാറ്റിങ് ക്ഷണിക്കുകയായിരുന്നു.

South Africa won the toss against England in WC inaugural match

ലണ്ടന്‍: ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ഓവലില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ഇംഗ്ലണ്ടിനെ ബാറ്റിങ് ക്ഷണിക്കുകയായിരുന്നു. ജോഫ്ര ആര്‍ച്ചര്‍ ഉള്‍പ്പെടെ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ ടീമിലും മൂന്ന് പേസര്‍മാരുണ്ട്. പ്ലയിങ് ഇലവന്‍ താഴെ...

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്‌സ്, മൊയീന്‍ അലി, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍.

ദക്ഷിണാഫ്രിക്ക: ഹാഷിം അംല, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), റസ്സി വാന്‍ ഡര്‍ ഡസ്സന്‍, ജെ.പി ഡുമിനി, ഡ്വെയ്ന്‍ പ്രെട്ടോറ്യൂസ്, ആന്‍ഡിലെ ഫെഹ്‌ലുക്വായോ, കഗീസോ റബാദ, ലുംഗി എന്‍ഗിടി, ഇമ്രാന്‍ താഹിര്‍.

Latest Videos
Follow Us:
Download App:
  • android
  • ios