ലോകകപ്പിലെ ഏറ്റവും മികച്ച മൂന്ന് ഓവര്‍; ലോകത്തെ മികച്ച പേസറെന്ന് ബുമ്ര തെളിയിച്ചതായി ഇതിഹാസം

വെറും മൂന്നേ മൂന്ന് ഓവറില്‍ ബുമ്ര രണ്ട് കാര്യങ്ങള്‍ തെളിയിച്ചെന്ന് ഇതിഹാസം. ഇതിനിടെ ഹാഷിം അംലയെയും ക്വിന്‍റണ്‍ ഡി കോക്കിനെയും ബുമ്ര വീഴ്‌ത്തിയിരുന്നു. 

South Africa vs India Bumrah showing is the best in the World says Michael Vaughan

സതാംപ്‌ടണ്‍: ലോകകപ്പില്‍ ഇന്ത്യക്ക് സ്വപ്‌നതുല്യ തുടക്കമാണ് പേസര്‍ ജസ്‌പ്രീത് ബുമ്ര നല്‍കിയത്. ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ അംലയെയും ഡികോക്കിനെയും ബുമ്ര മടക്കി. ഇന്ത്യക്ക് മിന്നും തുടക്കം സമ്മാനിച്ച ബുമ്രയെ മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍ പ്രശംസിച്ചു.

മൂന്ന് ഓവര്‍ എറിഞ്ഞപ്പോഴെ ഏറ്റവും മികച്ച പേസറാണ് താനെന്ന് ബുമ്ര തെളിയിച്ചതായി മൈക്കല്‍ വോണ്‍ പറയുന്നു. നായകന്‍ കോലിയെയും അദേഹത്തിന്‍റെ തന്ത്രങ്ങളെയും വോണ്‍ പ്രശംസിച്ചു. 

തന്‍റെ ആദ്യ മൂന്ന് ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍മാരെ വിറപ്പിച്ചു ബുംറ. ആദ്യ ഓവറില്‍ രണ്ട് റണ്‍സാണ് ബുമ്ര വഴങ്ങിയത്. വീണ്ടും എറിയാനെത്തിയപ്പോള്‍ രണ്ടാം പന്തില്‍ സ്ലിപ്പില്‍ രോഹിത് ശര്‍മ്മ പിടിച്ച് അംല(6) പുറത്തായി. തൊട്ടടുത്ത ഓവറിലെ ബുംറയുടെ അഞ്ചാം പന്തില്‍ ഡികോക്ക്(10) സ്ലിപ്പില്‍ കോലിയുടെ കൈകളില്‍ അവസാനിച്ചു. 
 

Latest Videos
Follow Us:
Download App:
  • android
  • ios