സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്ക്; ദക്ഷിണാഫ്രിക്ക- ബംഗ്ലാദേശ് സാധ്യതാ ഇലവന്‍

പരിക്ക് ഇരു ടീമുകളെയും ഭയത്തിലാക്കുന്നു. ടീമുകളില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യത.

South Africa vs Bangladesh Probable Playing XI

ഓവല്‍: ലോകകപ്പില്‍ ആദ്യ തോല്‍വിയുടെ കയ്‌പ് മറക്കാനാണ് ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ദക്ഷിണാഫ്രിക്ക 104 റണ്‍സിന് പരാജയപ്പെട്ടിരുന്നു. അതേസമയം, ഈ ലോകകപ്പിലെ ആദ്യ മത്സരമാണ് ബംഗ്ലാദേശിന്. എന്നാല്‍ മത്സരത്തിന് മുന്‍പ് പരിക്ക് ഇരു ടീമുകളെയും ഭയത്തിലാക്കുന്നു. ഓവലില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മത്സരം. 

പരിശീലന മത്സരത്തിനിടെ പരിക്കേറ്റ നായകന്‍ മൊര്‍ത്താസ ഇന്ന് കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യക്കെതിരെ സന്നാഹ മത്സരത്തില്‍ കളിക്കാതിരുന്ന തമീം ഇക്‌ബാല്‍ കളിക്കുമെന്ന് ഉറപ്പില്ല. കളിക്കണോ വേണ്ടയോ എന്ന തീരുമാനം തമീമിന് വിട്ടിരിക്കുകയാണ് ബംഗ്ലാദേശ് ടീം. 

ദക്ഷിണാഫ്രിക്കന്‍ ടീമിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആര്‍ച്ചറുടെ ബൗണ്‍സറില്‍ പരിക്കേറ്റ അംലയ്‌ക്ക് പകരം ഡേവിഡ് മില്ലര്‍ ടീമിലെത്തിയേക്കും. ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗിലും ബൗളിംഗിലും നിരാശനായ ഡ്വെയ്‌ന്‍ പ്രിറ്റോറിയസിന് പകരം ഓള്‍റൗണ്ടര്‍ ക്രിസ് മോറിസും എത്തിയേക്കും. എന്നാല്‍ സ്റ്റാര്‍ പേസര്‍ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ ഇന്നും കളിക്കാനിടയില്ല. ജൂണ്‍ അഞ്ചിന് ഇന്ത്യക്കെതിരായ മത്സരത്തില്‍ സ്റ്റെയ്‌ന്‍ കളിക്കുമെന്നാണ് സൂചനകള്‍. 

ദക്ഷിണാഫ്രിക്ക

Probable XI: Quinton de Kock (wk), Aiden Markram, Faf du Plessis (capt), David Miller, Rassie van der Dussen, JP Duminy, Chris Morris, Andil Phehlukwayo, Kasigo Rabada, Lungi Ngidi, Imran Tahir.

ബംഗ്ലാദേശ്

Probable XI: Tamim Iqbal, Soumya Sarkar, Shakib-al-Hasan, Mushfiqur Rahim (wk), Mahmadullah, Liton Das, Sabbir Rahman, Mashrafe Mortaza (capt), Mehidy Hasan Miraz, Mustafizur Rahman, Rubel Hossain.

Latest Videos
Follow Us:
Download App:
  • android
  • ios