'എന്തൊരു അസംബന്ധം'; ഇന്ത്യന്‍ ടീം തീരുമാനത്തിനെതിരെ സിദ്ധാര്‍ഥ്

റായുഡുവിനെ മറികടന്ന് മായങ്ക് ടീമിലെത്തുന്നത് ആരാധകര്‍ക്ക് വലിയ അത്ഭുതമാണ് സമ്മാനിക്കുന്നത്. നാലാം നമ്പറില്‍ ഇന്ത്യക്കായി നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് റായുഡു. എന്നാല്‍ മോശം ഫോമിലായിരുന്ന റായുഡുവിന് പകരം വിജയ് ശങ്കറിനെ ഇന്ത്യ ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു

Siddharth criticize decision of indian team

ചെന്നെെ: ലോകകപ്പില്‍ നിന്ന് പരിക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പകരക്കാരന്‍ മായങ്ക് അഗര്‍വാളാണ്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏകദിന അരങ്ങേറ്റം നടത്തിയിട്ടില്ല മായങ്ക്. സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയിലുള്ള അമ്പാട്ടി റായുഡുവിനെ മറികടന്നാണ് മായങ്കിനെ സെലക്‌ടര്‍മാര്‍ പരിഗണിച്ചത്.

റായുഡുവിനെ മറികടന്ന് മായങ്ക് ടീമിലെത്തുന്നത് ആരാധകര്‍ക്ക് വലിയ അത്ഭുതമാണ് സമ്മാനിക്കുന്നത്. നാലാം നമ്പറില്‍ ഇന്ത്യക്കായി നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് റായുഡു. എന്നാല്‍ മോശം ഫോമിലായിരുന്ന റായുഡുവിന് പകരം വിജയ് ശങ്കറിനെ ഇന്ത്യ ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

അമ്പാട്ടി റായുഡുവിനെ സ്റ്റാന്‍ഡ് ബൈ താരമായി നിലനിര്‍ത്തുകയും ചെയ്തു. എന്നിട്ടും ഒരു താരം പരിക്കേറ്റ് പുറത്തായപ്പോള്‍ സ്റ്റാന്‍ഡ് ബെെ താരത്തെ പരിഗണിക്കാതെ മറ്റൊരാളെ ടീമിലെടുത്തത് ക്രിക്കറ്റ് ആരാധകരുടെ നെറ്റി ചുളിച്ചിട്ടുണ്ട്. ഇപ്പോള്‍ അമ്പാട്ടി റായുഡുവിനെ തഴഞ്ഞതിനെതിരെ നടന്‍ സിദ്ധാര്‍ഥ് രംഗത്ത് വന്നിരിക്കുകയാണ്.

അസംബന്ധം എന്നാണ് റായുഡുവിനെ ഒഴിവാക്കാനുള്ള തീരുമാനത്തെ സിദ്ധാര്‍ഥ് വിശേഷിപ്പിച്ചത്. പ്രിയപ്പെട്ട അമ്പാട്ടി റായുഡു, താങ്കള്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട്. കരുത്തോടെ തുടരുക. താങ്കളുടെ പ്രതിഭ, സ്ഥിരത, പ്രതിബദ്ധത എന്നിവക്കൊന്നും ഈ തീരുമാനം കാരണം ഒന്നും സംഭവിക്കില്ലെന്നും സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios