ഒരു സര്‍പ്രൈസുണ്ട്; ലോകകപ്പ് സെമിയിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ച് ഷെയ്ന്‍ വോണ്‍

ലോകകപ്പ് ക്രിക്കറ്റിന്റെ പ്രവചന തിരക്കിലാണ് മുന്‍ താരങ്ങളില്‍ മിക്കവരും. പലരും കപ്പ് നേടാനുള്ള ടീമിനേയും സെമിയിലെത്തുന്ന നാല് ടീമുകളേയും പ്രവചിക്കുന്നുണ്ട്.

Shane Warne predicts semi finalists of WC cricket

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ പ്രവചന തിരക്കിലാണ് മുന്‍ താരങ്ങളില്‍ മിക്കവരും. പലരും കപ്പ് നേടാനുള്ള ടീമിനേയും സെമിയിലെത്തുന്ന നാല് ടീമുകളേയും പ്രവചിക്കുന്നുണ്ട്. ഇപ്പോഴിതാ മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണും സെമിയിലെത്തുന്ന നാല് ടീമുകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. ഒരു സര്‍പ്രൈസ് ടീമും വോണിന്റെ ലിസ്റ്റിലുണ്ട്. 

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കൊപ്പം വെസ്റ്റ് ഇന്‍ഡീസും വോണ്‍ പ്രവചിച്ച ലിസ്റ്റിലുണ്ട്. ഇതില്‍ വിന്‍ഡീസാണ് അപ്രതീക്ഷിതമായി ലിസ്റ്റില്‍ ഇടം പിടിച്ചത്. വിന്‍ഡീസിന്റെ ആദ്യ കളിയില്‍ അവര്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടൂര്‍മെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാവുമെന്നും വോണ്‍ പ്രവചിച്ചു. 

ഓസ്‌ട്രേലിയയുടെ പേസ് ബൗളര്‍ പാറ്റ് ക്മ്മിന്‍സ്, ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍, വിന്‍ഡീസിന്റെ ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസ്സല്‍ എന്നിവര്‍ ശ്രദ്ധേയ പ്രകടനം പുറത്തെടുക്കുമെന്നും ഓസ്‌ട്രേലിയന്‍ ഇതിഹാസം അഭിപ്രായപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios