'ഞങ്ങള്‍ക്ക് കാശ്മീര്‍ വേണ്ട, പകരം കോലിയെ തരൂ' ഈ ചിത്രം വ്യാജം
'ഞങ്ങള്‍ക്ക് കാശ്മീര്‍ വേണ്ട പകരം കോലിയെ തരൂ...' ഇത്തരത്തില്‍ എഴുതിയ ഒരു ബാനര്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരത്തിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അത് വാര്‍ത്തയാവുകയും ചെയ്തു.
ലാഹോര്‍: 'ഞങ്ങള്‍ക്ക് കാശ്മീര്‍ വേണ്ട പകരം കോലിയെ തരൂ...' ഇത്തരത്തില്‍ എഴുതിയ ഒരു ബാനര്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരത്തിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അത് വാര്‍ത്തയാവുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. വാര്‍ത്ത വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചിത്രം പാക്കിസ്ഥാനില്‍ നിന്നുള്ളതാണെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാല്‍, തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് മുദ്രാവാക്യവുമായി ബാനര്‍ ഉയര്‍ത്തി നില്‍ക്കുന്ന കാശ്മീരികളാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
പാക്കിസ്ഥാനിലെ കോലി ആരാധകര്‍ നേരത്തെയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇക്കാര്യം മുന്‍ പാക് താരം യൂനിസ് ഖാന്‍ തന്നെ വ്യക്തമാക്കിയതാണ്. പാക്കിസ്ഥാനികള്‍ കോലിയെ ആരാധിക്കുന്നു. താരങ്ങളാവട്ടെ കോലിയെ പോലെ കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നാണ് അന്ന് യൂനിസ് ഖാന്‍ പറഞ്ഞത്. പാക്കിസ്ഥാന്‍ നഗരമായ ലാഹോറില്‍ നിന്നുള്ള ചില ചിത്രങ്ങളും കോലിയോടുളള ആരാധന വ്യക്തമാക്കുന്നു.
ഒരു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന്‍ ബൈക്കില്‍ വിരാട് കോലിയുടെ പേരെഴുതിയ ജേഴ്സിയണിഞ്ഞ് ബൈക്കില്‍ യാത്ര ചെയ്യുന്നതാണ് ചിത്രം. പാക്കിസ്ഥാന്റെ ലോകകപ്പ് ജേഴ്സിയാണ് ആരാധകന്‍ ധരിച്ചിരിക്കുന്നത്. ചിത്രം പലരും ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ഒരു താരമെന്ന രീതിയില്‍ കോലിയെ അംഗീകരിക്കുന്നവരാണ് പാക്കിസ്ഥാനികള്‍ എന്ന് തെളിയിക്കുന്നതാണ് ലാഹോറില്‍ നിന്നുള്ള ചിത്രങ്ങള്‍. അതിനിടെയാണ് ഇത്തരത്തില്‍ വ്യാജ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിക്കുന്നത്.
These pictures shows that how much people of Pakistan loves #ViratKohli
— V I P E R™ (@TheViper_offl) June 9, 2019
🇮🇳 #INDvAUS #TeamIndia pic.twitter.com/7bUAVzSQpA
To all the Indians out there who thinks we (Pakistanis) hate Indian cricketers specially Virat Kohli.
— Malik Danish🇵🇰 (France 🇫🇷) (@oyemal1k) June 9, 2019
So here is a pic of a fanboy on the roads of Lahore.
Infact , Kohli and Dhoni are most Loved cricketers in Pakistan.#Peace#CWC19#INDvAUS pic.twitter.com/6DZNGmh8xy
#ViratKohli fan spotted on Lahore's canal road. Superb. pic.twitter.com/L6RV9vD6w8
— Naila Inayat नायला इनायत (@nailainayat) June 9, 2019
These pictures shows that how much people of Pakistan loves #ViratKohli
— V I P E R™ (@TheViper_offl) June 9, 2019
🇮🇳 #INDvAUS #TeamIndia pic.twitter.com/7bUAVzSQpA
Seriously, I Love this guy. This is called spirit. I’m also a big fan of #MasterClass player. Go confidently in the direction of your dreams. Live the life you have imagined. #ViratKohli#INDvAUS #CWC19 #TeamIndia pic.twitter.com/0nx40pJTsY
— Touqeer احمډ (@Deceiver151) June 9, 2019
Photo of the day. A @imVkohli fan with his jersey number 18 spotted on the roads of Lahore. This is respect big hug from pakistan🇵🇰🇵🇰❤️❤️🌹🌹#ViratKohli #INDvAUS pic.twitter.com/eGb6ctdaWL
— Tahir KhaN (@thrkhn1) June 9, 2019
A virat kohli fan spotted at canal road lahore.
— Sardar Safeer Maan (@safeermaan) June 9, 2019
No matter how much hatred the media houses incite between the two nations. Cricket will always unite us. #ViratKohli pic.twitter.com/1Www8m7nYm
This is our Love for Cricket..😍🇵🇰
— Noreen 🇵🇰 (@Noreen_Says) June 9, 2019
Spotted on the roads of Lahore, Pakistan🇵🇰👀❤️#ViratKohli
Kohli and Dhoni are the most loved players in Pakistan🇵🇰#CWC19 pic.twitter.com/BvBIoXzIHy
- ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Indian Cricket Team
- Sports
- ICC World Cup 2019 Live Updates
- World Cup 2019 England
- ലോകകപ്പ് 2019
- ക്രിക്കറ്റ് ലോകകപ്പ്
- ഏകദിന ലോകകപ്പ്
- ഐസിസി ലോകകപ്പ്
- ക്രിക്കറ്റ് വാര്‍ത്തകള്‍
- ക്രിക്കറ്റ് അപ്ഡേറ്റ്സ്
- #INDvAUS
- #TeamIndia