ഓസീസിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് മുന്നറിയിപ്പുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ഇന്ത്യക്ക് ഓസ്‌ട്രേലിയയാണ് അടുത്ത എതിരാളി. ഞായറാഴ്ചയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന മത്സരം.

Sachin Tendulkar warns Indian cricket team before second match

ലണ്ടന്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ഇന്ത്യക്ക് ഓസ്‌ട്രേലിയയാണ് അടുത്ത എതിരാളി. ഞായറാഴ്ചയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന മത്സരം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് ഓസീസ്. ഇതിനിടെ ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 

മത്സരം നടക്കുന്ന ഓവലിലെ ബൗണ്‍സുള്ള പിച്ചില്‍ ഓസീസ് ബൗളര്‍മാര്‍ അപകടകാരികളായേക്കാമെന്നാണ് സച്ചിന്‍ പറയുന്നത്. മുന്‍ താരം തുടര്‍ന്നു... ''ടീമെന്ന നിലയില്‍ ഓസീസ് കാണിക്കുന്ന ഒത്തിണക്കം പേടിക്കണം. വെസ്റ്റിന്‍ഡീസിനെതിരെ ജയം സ്വന്തമാക്കിയത് അതിന്റെ ഉദാഹരമാണ്. എന്നാല്‍ വിരാട് കോലിക്കും സംഘത്തിനും ഈ വെല്ലുവിളി മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.'' സച്ചിന്‍ പറഞ്ഞു നിര്‍ത്തി.

ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം. ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡിനേയും ഇന്ത്യക്ക് നേരിടാനുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios