ധോണി അന്ന് അക്കാര്യം പറഞ്ഞപ്പോള്‍ പരിഭ്രാന്തിയായിരുന്നു: രോഹിത് ശര്‍മ

ഒരിക്കല്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ മധ്യനിര ബാറ്റ്‌സ്മാനായിരുന്നു രോഹിത് ശര്‍മ. 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലാണ് രോഹിത് ഓപ്പണറുടെ വേഷത്തിലെത്തുന്നത്. പിന്നീട് ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി മാറുകയായിരുന്നു രോഹിത്.

Rohit Sharma on his champions trophy experience

ലണ്ടന്‍: ഒരിക്കല്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ മധ്യനിര ബാറ്റ്‌സ്മാനായിരുന്നു രോഹിത് ശര്‍മ. 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലാണ് രോഹിത് ഓപ്പണറുടെ വേഷത്തിലെത്തുന്നത്. പിന്നീട് ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി മാറുകയായിരുന്നു രോഹിത്. ആദ്യമായി ഓപ്പണിങ് ഇറങ്ങാന്‍ പറയുമ്പോള്‍ പരിഭ്രാന്തിയുണ്ടായിരുന്നെന്ന് രോഹിത് വ്യക്തമാക്കി.

താരം തുടര്‍ന്നു... ചാംപ്യന്‍സ് ട്രോഫി ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റായിരുന്നു. ക്യാപ്റ്റന്‍ ധോണി പെട്ടന്നൊരിക്കലാണ് എന്നോട് ഓപ്പണറാവാന്‍ പറഞ്ഞത്. അന്ന് ഞാന്‍ തയ്യാറാണെന്ന് മറുപടിയും നല്‍കി. എന്നാല്‍ തിരിച്ച് റൂമിലെത്തിയപ്പോള്‍ ഓപ്പണറായി കളിക്കാനുള്ള തീരുമാനം മണ്ടത്തരമാകുമോ എന്നുള്ള പേടി എനിക്കുണ്ടായിരുന്നു.

എതിരാളികള്‍ ആരെന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ ഓരോ നിമിഷവും ഞാന്‍ സ്വയം തയ്യാറായിക്കൊണ്ടിരുന്നു. അധികമായി എന്തെങ്കിലും പരിശീലിക്കേണ്ടതുണ്ടോയെന്ന് ചിന്തിച്ചിരുന്നുവെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios