എന്തേ ഇന്ത്യന്‍ ടീമിന്‍റെ മത്സരം വെെകുന്നു? അതിന് കാരണങ്ങളുണ്ട്

ഐപിഎല്ലും ലോകകപ്പും തമ്മില്‍ 15 ദിവസത്തെ വ്യത്യാസം വേണമെന്നായിരുന്നു ലോധ കമ്മിറ്റിയുടെ നിര്‍ദേശം. അത് ഐസിസിയും അംഗീകരിക്കുകയായിരുന്നു. എന്നാല്‍, അല്‍പം കൂടെ കടന്ന് മൂന്നാഴ്ചയായി ഐസിസി നീട്ടി നല്‍കുകയും ചെയ്തു

reason for delay in india world cup matches

ലണ്ടന്‍: ലോകകപ്പ് തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ നിരാശയിലാണ്. പല ടീമുകളും രണ്ട് മത്സരം കളിച്ച് കഴിഞ്ഞിട്ട് പോലും ഇന്ത്യക്ക് ആദ്യ മത്സരം കളിക്കാനുള്ള അവസരം വന്നിട്ടില്ല. അതുകൊണ്ട് തന്നെ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍.

രണ്ട് മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞ് എത്തുന്ന ദക്ഷിണാഫ്രിക്കയാണ് വിശ്വകിരീടത്തിലേക്കുള്ള യാത്രയില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ജൂണ്‍ അഞ്ച് ബുധനാഴ്ചാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം. ഐപിഎല്ലിന് ശേഷം രണ്ട് സന്നാഹ മത്സരങ്ങളും ലോകകപ്പിന് മുന്നോടിയായി ടീം ഇന്ത്യ കളിച്ചിരുന്നു.

എന്നാലും, ഇംഗ്ലീഷ് സാഹചര്യങ്ങളോട് വളരെ വേഗം പൊരുത്തപ്പെടാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യന്‍ ടീം. പരിശീലനത്തിന് ഒപ്പം ഫിറ്റ്നസ് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഒപ്പം ഒഴിവു സമയങ്ങളും ടീം കണ്ടെത്തുന്നു. എന്നാല്‍, ഇന്ത്യയുടെ മത്സരം എന്ത് കൊണ്ട് വെെകുന്നു എന്ന ചോദ്യമാണ് ആരാധകര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്.

അതിനൊരു കാരണമുണ്ടെന്നുള്ളതാണ് സത്യം. സന്നാഹത്തിന് ശേഷം ഒരാഴ്ചയോളം ഇന്ത്യക്ക് എങ്ങനെ വിശ്രമം ലഭിച്ചു എന്ന ചോദ്യത്തിന് ലോധ എന്നാണ് ഉത്തരം. ലോധ കമ്മിറ്റിയുടെ ശുപാര്‍ശയുള്ളതിനാല്‍ ബിസിസിഐ ഇങ്ങനെ ഒരു നിര്‍ദേശം ഐസിസിക്ക് മുന്നില്‍ വയ്ക്കുകയായിരുന്നു.

ഐപിഎല്ലും ലോകകപ്പും തമ്മില്‍ 15 ദിവസത്തെ വ്യത്യാസം വേണമെന്നായിരുന്നു ലോധ കമ്മിറ്റിയുടെ നിര്‍ദേശം. അത് ഐസിസിയും അംഗീകരിച്ചു. എന്നാല്‍, അല്‍പം കൂടെ കടന്ന് മൂന്നാഴ്ചയായി ഐസിസി നീട്ടി നല്‍കുകയും ചെയ്തു.

എന്നാല്‍, ആദ്യ മത്സരം ഉള്‍പ്പെടെ കടുപ്പമേറിയ ഷെഡ്യൂള്‍ ആണ് ലോകകപ്പില്‍ ഇന്ത്യയുടേത്. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍റ്, പാക്കിസ്ഥാന്‍ എന്നിവരാണ് ഇന്ത്യയുടെ ആദ്യ നാല് എതിരാളികള്‍. അതില്‍ ന്യൂസിലന്‍റുമായുള്ള മത്സരം കഴിഞ്ഞാല്‍ രണ്ട് ദിവസത്തിനുള്ളില്‍ പാക്കിസ്ഥാനെയും ഇന്ത്യക്ക് നേരിടേണ്ടി വരും. 

Latest Videos
Follow Us:
Download App:
  • android
  • ios