ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ഇന്ത്യന്‍ താരം; പ്രശംസിച്ച് ക്ലാര്‍ക്ക്

ബൗണ്ടറി ലൈനില്‍ റണ്‍സ് സേവ് ചെയ്യുന്നതില്‍, ആയാസമായ ക്യാച്ചുകള്‍ എടുക്കുന്നതില്‍, വിക്കറ്റ് എറിഞ്ഞ് തെറിപ്പിക്കുന്നതില്‍ ജഡേജ തകര്‍പ്പനാണെന്ന് ക്ലാര്‍ക്ക്

Ravindra Jadeja worlds best fielder says Michael Clarke

ലണ്ടന്‍: ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം മൈക്കല്‍ ക്ലാര്‍ക്ക്. 'ഫീല്‍ഡില്‍ ജഡേജയെക്കാള്‍ മികച്ചൊരാള്‍ ഉണ്ടെന്ന് തോന്നുന്നില്ല. ബൗണ്ടറി ലൈനില്‍ റണ്‍സ് സേവ് ചെയ്യുന്നതില്‍, ആയാസമായ ക്യാച്ചുകള്‍ എടുക്കുന്നതില്‍, വിക്കറ്റ് എറിഞ്ഞ് തെറിപ്പിക്കുന്നതില്‍ ജഡേജ തകര്‍പ്പനാണെന്ന്' ക്ലാര്‍ക്ക് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

Ravindra Jadeja worlds best fielder says Michael Clarke

ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായാണ് ജഡേജയെ വിലയിരുത്തുന്നത്. ജഡേജ നീലക്കുപ്പായത്തിലെത്തിയ ശേഷം ഇന്ത്യന്‍ ടീമിന്‍റെ ഫീല്‍ഡിംഗ് തന്നെ മാറി. ലോകത്തെ മോശം ഫീല്‍ഡിംഗ് സംഘങ്ങളിലൊന്ന് എന്ന ചീത്തപ്പേര് ഏറെക്കാലം പേറിനടന്ന ഇന്ത്യന്‍ ടീം അടുത്തകാലത്ത് ഫീല്‍ഡില്‍ മികച്ച പ്രകടനം നടത്തുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊരാളാണ് ഓള്‍റൗണ്ടറായ ജഡേജ. കിവീസിന് എതിരായ സന്നാഹമത്സരത്തില്‍ 54 റണ്‍സുമായി ജഡേജ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios