ഏകദിന ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഷാക്കിബ് അല്‍ ഹസന്‍

ഏകദിന ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. 5000 റണ്‍സും 250 വിക്കറ്റും നേടുന്ന ആദ്യ ബംഗ്ലാദേശ് താരമായിരിക്കുകയാണ് ഷാക്കിബ്.

Rare record for Bangla all rounder Shakib Al Hasan in ODI

ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. 5000 റണ്‍സും 250 വിക്കറ്റും നേടുന്ന ആദ്യ ബംഗ്ലാദേശ് താരമായിരിക്കുകയാണ് ഷാക്കിബ്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സും 250 വിക്കറ്റും സ്വന്തമെന്ന പേരും ഇനി ഷാക്കിബിന് സ്വന്തം. നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ അഞ്ചാമത്തെ താരം കൂടിയാണ് ഷാക്കിബ്. 

ലോകകപ്പില്‍ എയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കിയതോടെയാണ് ഷാക്കിബിന് നേട്ടം സ്വന്തമായത്. 5792 റണ്‍സും ഷാക്കിബ് നേടിയിട്ടുണ്ട്. അബ്ദുള്‍ റസാഖ് (പാക്കിസ്ഥാന്‍: 269 വിക്കറ്റ്, 5080 റണ്‍സ്), സനത് ജയസൂര്യ (ശ്രീലങ്ക: 323 വിക്കറ്റ്, 13430 റണ്‍സ്), ജാക്വസ് കാലിസ് (ദക്ഷിണാഫ്രിക്ക: 273 വിക്കറ്റ്, 11579 റണ്‍സ്), ഷാഹിദ് അഫ്രീദി (പാക്കിസ്ഥാന്‍: 395 വിക്കറ്റ്, 8064 റണ്‍സ്) എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.

Latest Videos
Follow Us:
Download App:
  • android
  • ios