നിറഞ്ഞാടി ഇന്ത്യന്‍ മുന്‍നിര; പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ നിറഞ്ഞാടിയപ്പോള്‍ ലോകകപ്പില്‍ ഗ്ലാമര്‍ പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ബാറ്റിങ് ദുഷ്‌കരമായിരുന്ന പിച്ചില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ എല്ലാം അനായാസമാക്കി.

Pakistan need huge total vs India in WC

മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ നിറഞ്ഞാടിയപ്പോള്‍ ലോകകപ്പില്‍ ഗ്ലാമര്‍ പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ബാറ്റിങ് ദുഷ്‌കരമായിരുന്ന പിച്ചില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ എല്ലാം അനായാസമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെ (140) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് അടിച്ചെടുത്തത്. രോഹിത്തിന് പുറമെ കെ.എല്‍ രാഹുല്‍ (57), ക്യാപ്റ്റന്‍ വിരാട് കോലി (77) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റെടുത്തു.

Pakistan need huge total vs India in WC

ഒന്നാം വിക്കറ്റില്‍ രാഹുല്‍- രോഹിത് സഖ്യം 136 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശിഖര്‍ ധവാന് പകരം ഓപ്പണിങ് റോളിലെത്തിയ രാഹുല്‍ അവസരം മുതലാക്കി. 78 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. എന്നാല്‍ രാഹുലിനെ വഹാബ് റിയാസ്, ബാബര്‍ അസമിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ കോലിയും വെറുതെ ഇരുന്നില്ല. രോഹിത്തിന് ആവശ്യമായ പിന്തുണ നല്‍കി. ഇരുവരും 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹസന്‍ അലിക്കെതിരെ കൂറ്റന്‍ അടിക്ക് മുതിര്‍ന്ന രോഹിത്തിന് പിഴച്ചു. റിയാസ് ക്യാച്ച് നല്‍കുകയായിരുന്നു. 113 പന്തിലാണ് താരം 140 റണ്‍സെടുത്തത്. മൂന്ന് സിക്‌സം 14 ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ഈ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ആദ്യ സെഞ്ചുറി. 

Pakistan need huge total vs India in WC

നാലാമനായി ഇറങ്ങിയ ഹാര്‍ദിക് ഒരു വെടിക്കെട്ടിന്റെ മിന്നലാട്ടങ്ങള്‍ കാണിച്ചെങ്കിലും അധിക ദൂരം പോയില്ല. 19 പന്തില്‍ ഒരു സിക്‌സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 26 റണ്‍സ് നേടി താരം മടങ്ങി. ആമിറിനായിരുന്നു വിക്കറ്റ്്. പിന്നാലെയെത്തിയ ധോണി (1)യും നിരാശനാക്കി. ഇതിനിടെ 47ാം ഓവറില്‍ മഴയെത്തി. മഴയ്ക്ക് ശേഷമുള്ള രണ്ടാം ഓവറില്‍ കോലിയും പവലിയനില്‍ തിരിച്ചെത്തി. ആമിറിനെ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ സര്‍ഫറാസിന് ക്യാച്ച് നല്‍കി. 65 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടെയാണ് കോലി 77 റണ്‍സെടുത്തത്. കോലി ക്രീസില്‍ നിന്നിരുന്നെങ്കിലും ഇതിലും മികച്ച സ്‌കോര്‍ ഇന്ത്യക്ക് നേടാമായിരുന്നു. ധവാന് പകരം ടീമിലെത്തിയ വിജയ് ശങ്കര്‍ ( 15 പന്തില്‍ 15), കേദാര്‍ ജാദാവ് ( 8 പന്തില്‍ 9) പുറത്താവാതെ നിന്നു. ആമിറിന് പുറമെ ഹസന്‍ അലി, വഹാബ് റിയാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios