പേസര്‍മാര്‍ എറിഞ്ഞിട്ടു; കിവീസിനെതിരെ ശ്രീലങ്ക തകര്‍ന്നു

ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 29.2 ഓവറില്‍ 136 റണ്‍സിന് എല്ലാവരും പുറത്തായി. പേസര്‍മാരെ സഹായിക്കുന്ന പിച്ചില്‍ മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ലങ്കയെ തകര്‍ത്തത്.

New Zealand need 137 runs to win against Sri Lanka

കാര്‍ഡിഫ്: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 29.2 ഓവറില്‍ 136 റണ്‍സിന് എല്ലാവരും പുറത്തായി. പേസര്‍മാരെ സഹായിക്കുന്ന പിച്ചില്‍ മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ലങ്കയെ തകര്‍ത്തത്. 52 റണ്‍സുമായി പുറത്താവാതെ നിന്ന ദിമുത് കരുണാരത്‌നെയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. കുശാല്‍ പെരേര (29), തിസാര പെരേര (27) എന്നിവരാണ് ലങ്കയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. 

എക്‌സ്ട്രാ ഇനത്തില്‍ ലഭിച്ച 11 റണ്‍സാണ് ലങ്കയുടെ അടുത്ത ഉയര്‍ന്ന സ്‌കോര്‍. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ലാഹിരു തിരിമാനെ (4), കുശാല്‍ മെന്‍ഡിസ് (0), ധനഞ്ജയ ഡി സില്‍വ (4), എയ്ഞ്ചലോ മാത്യൂസ് (0), ജീവന്‍ മെന്‍ഡിസ് (1), ഇസുരു ഉഡാന (0), സുരംഗ ലക്മല്‍ (7), ലസിത് മലിംഗ (1) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. 

ഹെന്റിക്കും ഫെര്‍ഗൂസണും പുറമെ ട്രന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമെ, ജയിംസ് നീഷാം, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios