കൂട്ടുകെട്ട് പൊളിച്ച് ജഡേജ; ലോകകപ്പ് സെമിയില്‍ ഇന്ത്യക്കെതിരെ കിവീസ് പ്രതിരോധത്തില്‍

ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് രണ്ട് വിക്കറ്റുകള്‍ നഷ്ടം. മാഞ്ചസ്റ്ററില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 25 ഓവറില്‍ രണ്ട് വിക്കറ്റിന് 83 എന്ന നിലയിലാണ്.

New Zealand in back foot against India in WC semi

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് രണ്ട് വിക്കറ്റുകള്‍ നഷ്ടം. മാഞ്ചസ്റ്ററില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 25 ഓവറില്‍ രണ്ട് വിക്കറ്റിന് 83 എന്ന നിലയിലാണ്. കെയ്ന്‍ വില്യംസണും (36), റോസ് ടെയ്‌ലറു (7) മാണ് ക്രീസില്‍. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (1), ഹെന്റി നിക്കോള്‍സ് (28) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. ജസ്പ്രീത് ബൂമ്രയ്ക്കും രവീന്ദ്ര ജഡേജയ്ക്കുമാണ് വിക്കറ്റ്. 

നാലാം ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സുള്ളപ്പോള്‍ തന്നെ ഗപ്റ്റില്‍ പവലിയനില്‍ തിരിച്ചെത്തി. ബൂമ്രയുടെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ക്യാച്ച്. പിന്നാലെ നിക്കോള്‍സിനൊപ്പം ഒത്തുച്ചേര്‍ന്ന വില്യംസണ്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിക്കോള്‍സ്, ജഡേജയുടെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങി. 

പവര്‍പ്ലേയില്‍ നാണക്കേടിന്റെ റെക്കോഡുമായിട്ടാണ് ന്യൂസിലന്‍ഡ് തുടങ്ങിയത്. ഈ ലോകകപ്പില്‍ ആദ്യ 10 ഓവര്‍ പവര്‍ പ്ലേയില്‍ ഏറ്റവും കുറവ് റണ്‍സെടുത്ത ടീമെന്ന ചീത്തപ്പേരാണ് ന്യൂസിലന്‍ഡിന്റെ പേരിലായത്. ആദ്യ പത്തോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് മാത്രമാണ് ന്യൂസിലന്‍ഡ് നേടിയത്.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 28/1 ആയിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ പവര്‍ പ്ലേ സ്‌കോര്‍. ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു വിരാട് കോലിയും രോഹിത് ശര്‍മയും ചേര്‍ന്ന് ആദ്യ 10 ഓവറില്‍ 28 റണ്‍സ് മാത്രം നേടിയത്. ഇത് ഏറെ വിമര്‍ശനത്തിന് കാരണമാകുകയും ചെയ്തിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios