ഗംഭീര ജയത്തോടെ ന്യൂസിലന്‍ഡ് ലോകകപ്പില്‍ അരങ്ങേറി; ശ്രീലങ്കയ്ക്ക് അടി തെറ്റി

ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് തകര്‍പ്പന്‍ ജയത്തോടെ അരങ്ങേറി. കാര്‍ഡിഫില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിനാണ് കെയ്ന്‍ വില്യംസണും സംഘവും തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 29.2 ഓവറില്‍ 136ന് എല്ലാവരും പുറത്തായി.

New Zealand beat Sri Lanka in their World Cup first match

കാര്‍ഡിഫ്: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് തകര്‍പ്പന്‍ ജയത്തോടെ അരങ്ങേറി. കാര്‍ഡിഫില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിനാണ് കെയ്ന്‍ വില്യംസണും സംഘവും തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 29.2 ഓവറില്‍ 136ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ കിവീസ് 16.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (73), കോളിന്‍ മണ്‍റോ (58) എന്നിവര്‍ പുറത്താവാതെ നിന്നു. 

51 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഗപ്റ്റിലിന്റെ ഇന്നിങ്സ്. ആറ് ഫോറിന്‍റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് മണ്‍റോ ഇത്രയും റണ്‍സെടുത്തത്. നേരത്തെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ശ്രീലങ്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 52 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെയാണ് അവരുടെ ടോപ് സ്‌കോറര്‍. കുശാല്‍ പെരേര (29), തിസാര പെരേര (27) എന്നിവരാണ് ലങ്കയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. 

എക്സ്ട്രാ ഇനത്തില്‍ ലഭിച്ച 11 റണ്‍സാണ് ലങ്കയുടെ അടുത്ത ഉയര്‍ന്ന സ്‌കോര്‍. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ലാഹിരു തിരിമാനെ (4), കുശാല്‍ മെന്‍ഡിസ് (0), ധനഞ്ജയ ഡി സില്‍വ (4), എയ്ഞ്ചലോ മാത്യൂസ് (0), ജീവന്‍ മെന്‍ഡിസ് (1), ഇസുരു ഉഡാന (0), സുരംഗ ലക്മല്‍ (7), ലസിത് മലിംഗ (1) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്‍. ഹെന്റിക്കും ഫെര്‍ഗൂസണും പുറമെ ട്രന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമെ, ജയിംസ് നീഷാം, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios