കഴിഞ്ഞ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച്; എന്നാല്‍ കോള്‍ട്ടര്‍-നൈലിന് ടീമിലെ സ്ഥാനം പോലും ഉറപ്പില്ല

വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് നഥാന്‍ കോള്‍ട്ടര്‍-നൈലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു. ഒരുഘട്ടത്തില്‍ അഞ്ചിന് 79 റണ്‍സ് എന്ന നിലയിലായിരുന്ന ഓസീസ് പിന്നീട് 288 റണ്‍സ് നേടി.

Nathan Coulter-Nile says am not sure for next WC match

ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് നഥാന്‍ കോള്‍ട്ടര്‍-നൈലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു. ഒരുഘട്ടത്തില്‍ അഞ്ചിന് 79 റണ്‍സ് എന്ന നിലയിലായിരുന്ന ഓസീസ് പിന്നീട് 288 റണ്‍സ് നേടി. മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തി (73)നൊപ്പം കോള്‍ട്ടര്‍-നൈലും (60 പന്തില്‍ 92) തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും കോള്‍ട്ടര്‍-നൈലായിരുന്നു. എങ്കിലും അടുത്ത മത്സരത്തില്‍ എനിക്ക് ടീമില്‍ സ്ഥാനമുണ്ടോ എന്ന് പോലും ഉറപ്പില്ലെന്നാണ് കോള്‍ട്ടര്‍-നൈല്‍ പറയുന്നത്.

നാളെയാണ് ഇന്ത്യയുമായിട്ടുള്ള മത്സരം. എന്നാല്‍ നാളെത്തെ മത്സരത്തില്‍ ടീമില്‍ നിന്ന പുറത്തായാലും അത്ഭുതപ്പെടാനില്ലെന്നാണ് കോള്‍ട്ടര്‍-നൈല്‍ പറയുന്നത്. ഓസീസ് പേസര്‍ തുടര്‍ന്നു... ''ലോകോത്തര ബൗളര്‍മാരായ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫും കെയ്ന്‍ റിച്ചാര്‍ഡ്‌സണും ടീമിലുണ്ട്. എന്റെ ജോലി റണ്‍സെടുക്കുകയെന്നുള്ളതല്ല, വിക്കറ്റ് നേടുകയെന്നുള്ളതാണ്. വിന്‍ഡീസിനെതിരെ വിക്കറ്റ് നേടാന്‍ എനിക്ക് സാധിച്ചില്ല. അതുക്കൊണ്ട് തന്നെ ഇന്ത്യക്കെതിരായ മത്സരത്തില്‍ എനിക്ക് സ്ഥാനം നഷ്ടപ്പെട്ടാല്‍ പോലും അത്ഭുതപ്പെടാനില്ല.'' കോള്‍ട്ടര്‍-നൈല്‍ പറഞ്ഞു നിര്‍ത്തി.

രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റ് പോും നേടാന്‍ കോള്‍ട്ടര്‍-നൈലിന് സാധിച്ചിരുന്നില്ല. സഹ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക് ആറും പാറ്റ് കമ്മിന്‍സ് അഞ്ചും വിക്കറ്റുകള്‍ ഇതുവരെ വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios