തന്ത്രപ്രധാന നീക്കം; ഇംഗ്ലണ്ടിലേക്ക് പറക്കും മുന്‍പ് താരങ്ങള്‍ക്ക് നിര്‍ദേശവുമായി ബിസിസിഐ
ലോകകപ്പിന് മുന്‍പ് ആവശ്യമായ വിശ്രമം എടുക്കാനാണ് താരങ്ങളോട് ബിസിസിഐയും ടീം മാനേജ്‌മെന്‍റും നിര്‍ദേശിച്ചിരിക്കുന്നത്.
മുംബൈ: ഏകദിന ലോകകപ്പിനായി മെയ് 22നാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. യാത്രയാകുന്നതിന്‍റെ തലേദിവസം(മെയ് 21) ഇന്ത്യന്‍ ടീമിന്‍റെ നിര്‍ണായക കൂടിക്കാഴ്‌ച മുംബൈയില്‍ നടക്കും. ലോകകപ്പിന് മുന്‍പ് ആവശ്യമായ വിശ്രമം എടുക്കാനാണ് താരങ്ങളോട് ബിസിസിഐയും ടീം മാനേജ്‌മെന്‍റും നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒന്നര മാസക്കാലം നീണ്ടുനിന്ന ഐപിഎല്ലിന്‍റെ ക്ഷീണത്തിലാണ് താരങ്ങള്‍. ലോകകപ്പ് സ്‌ക്വാഡിലെ മിക്ക താരങ്ങളും 14 മത്സരങ്ങള്‍ വീതം കളിച്ചു. എം എസ് ധോണി, രോഹിത് ശര്‍മ്മ, ജസ്‌പ്രീത് ബുംറ അടക്കമുള്ള താരങ്ങള്‍ ഫൈനല്‍ വരെയും കളിച്ചു. അതിനാല്‍ ലോകകപ്പിന് മുന്‍പ് പ്രത്യേക ടീം ക്യാമ്പൊന്നും ഇന്ത്യന്‍ താരങ്ങള്‍ക്കില്ല. ഐപിഎല്‍ കഴിഞ്ഞ് താരങ്ങള്‍ ക്ഷീണിച്ചതിനാല്‍ ലോകകപ്പിന് മുന്‍പ് ടീം ക്യാമ്പ് നടത്തുന്നത് അനുചിതമാകും എന്നാണ് മാനേജ്‌മെന്‍റിന്‍റെ കാഴ്‌ചപ്പാട്.
ലോകകപ്പിന് മുന്‍പ് കിട്ടിയ ചെറിയ അവധിക്കാലം ആഘോഷിക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ കുടുംബസമേതം മാലിദ്വീപിലേക്ക് പോയി. നായകന്‍ വിരാട് കോലിയും സ്ഥലത്തില്ല. ഗോവയില്‍ അവധിക്കാലം അടിച്ചുപൊളിക്കുകയാണ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹാല്‍. ഞായറാഴ്‌ചയോടെ എല്ലാവരും തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 30നാണ് ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായി ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക. |