ഇന്ത്യക്കെതിരായ മത്സരത്തിന് മുന്‍പ് ദക്ഷിണാഫ്രിക്കയ്‌ക്ക് കനത്ത തിരിച്ചടി

ജൂണ്‍ അഞ്ചിന് ഇന്ത്യക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം. മത്സരത്തിന് മുന്‍പ് ദക്ഷിണാഫ്രിക്കയ്‌ക്ക് മറ്റൊരു തിരിച്ചടിയാണ് മുന്നിലുള്ളത്.

Lungi Ngidi to miss India clash due to hamstring injury

ലണ്ടന്‍: ലോകകപ്പില്‍ മോശം തുടക്കമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ലഭിച്ചത്. കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടപ്പോള്‍ ബംഗ്ലാദേശ് അട്ടിമറിക്കുകയും ചെയ്തു. ജൂണ്‍ അഞ്ചിന് ഇന്ത്യക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം. മത്സരത്തിന് മുന്‍പ് ദക്ഷിണാഫ്രിക്കയ്‌ക്ക് മറ്റൊരു തിരിച്ചടിയാണ് മുന്നിലുള്ളത്.

ഇന്ത്യക്കെതിരായ ടീമില്‍ നിന്ന് സ്റ്റാര്‍ പേസര്‍ ലുങ്കി എന്‍ഗിഡി പരിക്കേറ്റ് പുറത്തായി. എന്‍ഗിഡിക്ക് കളിക്കാനാകില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍ സ്ഥിരീകരിച്ചു. ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ഒരാഴ്‌ച മുതല്‍ 10 ദിവസം വരെ വിശ്രമം താരത്തിന് വേണ്ടിവന്നേക്കും എന്നാണ് ടീം വ്യക്തമാക്കുന്നത്. ജൂണ്‍ 10ന് വെസ്റ്റ് ഇന്‍ഡീസിന് എതിരായ മത്സരത്തില്‍ ലുങ്കി എന്‍ഗിഡി തിരിച്ചെത്തിയേക്കും. 

ലുങ്കിയും കൂടി പരിക്കിലായതോടെ ദക്ഷിണാഫ്രിക്ക കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്. പേസര്‍ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ 80 ശതമാനം മാത്രമാണ് ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുള്ളത്. ഹാഷിം അംലയും പരിക്കിന്‍റെ പിടിയിലാണ്. എന്നാല്‍ അംല ഇന്ത്യക്കെതിരെ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios