ലങ്കന്‍ ഇതിഹാസങ്ങളെ മറികടന്നു; തിരിമന്നെ ചരിത്രനേട്ടത്തില്‍

ലങ്കന്‍ ഇതിഹാസം ജയവര്‍ദ്ധനെ 102 ഇന്നിംഗ്‌സിലും മുന്‍ നായകന്‍ ചന്ദിമല്‍ 106 ഇന്നിംഗ്‌സിലും ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സംഗക്കാര 107 ഇന്നിംഗ്‌സില്‍ നിന്നുമാണ് 3000 ക്ലബിലെത്തിയത്. 

Lahiru Thirimanne third fastest Sri Lankan to 3000 ODI runs

കാര്‍ഡിഫ്: അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 25 റണ്‍സില്‍ പുറത്തായെങ്കിലും ലഹിരു തിരിമന്നെയ്‌ക്ക് നേട്ടം. ശ്രീലങ്കയ്‌ക്കായി ഏകദിനത്തില്‍ വേഗത്തില്‍ 3000 റണ്‍സ് തികച്ച താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തി തിരിമന്നെ. 100 ഇന്നിംഗ്‌സുകളില്‍ നിന്നാണ് താരത്തിന്‍റെ നേട്ടം. 

92 ഇന്നിംഗ്സില്‍ നിന്ന് 3000 ക്ലബിലെത്തിയ തരംഗയും 94 ഇന്നിംഗ്‌സില്‍ നിന്ന് നേട്ടത്തിലെത്തിയ അട്ടപ്പട്ടുവുമാണ് മുന്നില്‍. ലങ്കന്‍ ഇതിഹാസം ജയവര്‍ദ്ധനെ 102 ഇന്നിംഗ്‌സിലും മുന്‍ നായകന്‍ ചന്ദിമല്‍ 106 ഇന്നിംഗ്‌സിലും ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സംഗക്കാര 107 ഇന്നിംഗ്‌സില്‍ നിന്നുമാണ് 3000 ക്ലബിലെത്തിയത്. 

അഫ്ഗാനെതിരെ 30 പന്തില്‍ നിന്ന് 25 റണ്‍സെടുത്താണ് തിരിമന്നെ പുറത്തായത്. ഒരു ബൗണ്ടറി മാത്രമാണ് താരത്തിന് നേടാനായത്. അഫ്‌ഗാന്‍ സ്‌പിന്നര്‍ മുഹമ്മദ് നബി താരത്തെ ബൗള്‍ഡാക്കുകയായിരുന്നു.  

Latest Videos
Follow Us:
Download App:
  • android
  • ios