'കോലി വിവേകമില്ലാത്തവന്‍'; പോരിന് മുമ്പ് വെടി പൊട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ റബാദയും ആര്‍സിബി നായകനായിരുന്ന കോലിയും തമ്മില്‍ കോര്‍ത്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റബാദ കോലിക്കെതിരെ തുറന്നടിച്ചത്
ലണ്ടന്‍: നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാള്‍ എന്ന വിശേഷണമാണ് ക്രിക്കറ്റ് ലോകത്ത് വിരാട് കോലിക്കുള്ളത്. കളിക്ക് ഒപ്പം തന്നെ കളത്തില്‍ എതിരാളികളുടെയും മനസിനെയും തളര്‍ത്താനുള്ള മാര്‍ഗങ്ങള്‍ കോലി സ്വീകരിക്കാറുണ്ട്. ഇന്ത്യന്‍ നായകന്‍റെ ബാറ്റിന്‍റെ കരുത്തിനൊപ്പം നാവിന്‍റെ ചൂരും പല ബൗളര്‍മാരും അറിഞ്ഞിട്ടുണ്ട്.
വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇത്തവണ ഏകദിന ലോകകപ്പിലെ മൂന്നാം കിരീട വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അടുത്ത ബുധനാഴ്ച (ജൂണ്‍ അഞ്ച്) അതിനുള്ള തുടക്കം ഗംഭീരമാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പോരിനിറങ്ങുകയാണ് ടീം ഇന്ത്യ. എന്നാല്‍, പിച്ചില്‍ മത്സരം തുടങ്ങും മുമ്പേ വാക്കുകള്‍ കൊണ്ടുള്ള യുദ്ധം ഇതാ തുടങ്ങി കഴിഞ്ഞു.
ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസ് ബൗളര്‍ കഗിസോ റബാദയാണ് കളത്തിന് പുറത്തെ കളികള്‍ക്ക് ആരംഭം കുറിച്ചത്, അതും ഇന്ത്യന്‍ നായകനെ തന്നെ ലക്ഷ്യം വച്ച്. വിരാട് കോലിയെ വിവേകമില്ലാത്തവന്‍ എന്നാണ് റബാദ വിശേഷിപ്പിച്ചത്. നേരത്തെ, ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ റബാദയും ആര്‍സിബി നായകനായിരുന്ന കോലിയും തമ്മില്‍ കോര്‍ത്തിരുന്നു.
ഇത് ചൂണ്ടിക്കാട്ടിയാണ് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റബാദ കോലിക്കെതിരെ തുറന്നടിച്ചത്. താന്‍ മത്സരത്തിലെ പദ്ധതികളെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. എന്നാല്‍ വിരാട് ഒരു ബൗണ്ടറി നേടിയ ശേഷം തന്നോട് ഇങ്ങോട്ട് വന്ന് കോര്‍ത്തു. എന്നാല്‍, തിരിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ രോഷാകുലനായി. എനിക്ക് വിരാടിനെ മനസിലാകുന്നില്ല. വളരെ വിവേകമില്ലാത്തവനായാണ് തോന്നിയത്. അദ്ദേഹം അസാമാന്യനായ താരമാണെന്നും റബാദ പറഞ്ഞു.
- ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Indian Cricket Team
- Sports
- virat kohli
- kagiso rabada
- kohli rabada
- india south africa
- വിരാട് കോലി
- കഗിസോ റബാദ
- world cup match