ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കി; പാക് സെലക്റ്റര്‍മാര്‍ക്കെതിരായ വിവാദ ട്വീറ്റ് ജുനൈദ് ഖാന്‍ പിന്‍വലിച്ചു
ക്രിക്കറ്റ് ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച പാക്കിസ്ഥാന്‍ പേസര്‍ ജുനൈദ് ഖാന്‍ തന്റെ വിവാദ ട്വീറ്റ് പിന്‍വലിച്ചു. പാക് ലോകകപ്പ് ടീമില്‍ അവസാന നിമിഷം ജുനൈദ് ഖാനെ പുറത്താക്കിയിരുന്നു.
ഇസ്ലാമാബാദ്: ക്രിക്കറ്റ് ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച പാക്കിസ്ഥാന്‍ പേസര്‍ ജുനൈദ് ഖാന്‍ തന്റെ വിവാദ ട്വീറ്റ് പിന്‍വലിച്ചു. പാക് ലോകകപ്പ് ടീമില്‍ അവസാന നിമിഷം ജുനൈദ് ഖാനെ പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് ജുനൈദ് ഖാന്‍ ട്വീറ്റ് ചെയ്തത്. വായ് മൂട്ടിക്കെട്ടിയ സ്വന്തം ചിത്രമാണ് ജുനൈദ് പോസ്റ്റ് ചെയ്തത്. കൂടെ, 'എനിക്കൊന്നും പറയാനില്ല. സത്യം എപ്പോഴും കയ്പ്പുരസമുള്ളതായിരിക്കും' എന്ന അടിക്കുറുപ്പും നല്‍കിയിരിക്കുന്നു. ട്വീറ്റ് കാണാം..
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനമാണ് ജുനൈദ് ഖാന് ലോകകപ്പ് ടീമില്‍ സ്ഥാനം നഷ്ടമാവാന്‍ കാരണം. സീനിയര്‍ താരം വഹാബ് റിയാസിനെയാണ് പകരമായി ടീമിലേക്ക് തിരികെ വിളിച്ചത്. റിയാസിനൊപ്പം മുഹമ്മദ് ആമിര്‍, ആസിഫ് അലി എന്നിവരെയും ടീമിലേക്ക് മടക്കി വിളിച്ചിരുന്നു. മൂവര്‍ക്കും ആദ്യം പ്രഖ്യാപിച്ച ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.