ഐപിഎല്ലില്‍ കിട്ടിയില്ല, ലോകകപ്പിലെങ്കിലും കോലിയെ വീഴ്ത്തുക ലക്ഷ്യം: ജോഫ്ര ആര്‍ച്ചര്‍

ഇംഗ്ലണ്ടിന്റെ പ്രാഥമിക ടീമില്‍ ഇല്ലാതിരുന്ന ആര്‍ച്ചര്‍ ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിന്റെ കരുത്തിലാണ് അന്തിമ ഡേവിഡ് വില്ലിക്ക് പകരക്കാരനായി അന്തിമ ടീമിലെത്തിയത്.

Jofra Archer sets goal to get Kohli out

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. ഐപിഎല്ലില്‍ കോലിയുടെ വിക്കറ്റെടുക്കാന്‍ എനിക്കായില്ല. ഓരോ തവണയുും ലെഗ് സ്പിന്നര്‍മാരുടെ പന്തില്‍ കോലി വീണു. എന്നാല്‍ ലോകകപ്പില്‍ കോലിയെ വീഴ്ത്താന്‍ തനിക്കാഗ്രഹമുണ്ടെന്ന് ആര്‍ച്ചര്‍ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ പ്രാഥമിക ടീമില്‍ ഇല്ലാതിരുന്ന ആര്‍ച്ചര്‍ ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിന്റെ കരുത്തിലാണ് അന്തിമ ഡേവിഡ് വില്ലിക്ക് പകരക്കാരനായി അന്തിമ ടീമിലെത്തിയത്. വിന്‍ഡീസിന്റെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റ് വീഴ്ത്താനും തനിക്ക് ആഗ്രഹമുണ്ടെന്ന് ആര്‍ച്ചര്‍ പറഞ്ഞു.കോലിക്കും ഗെയ്‌ലിനും പുറമെ പുറമെ എ ബി ഡിവില്ലിയേഴ്സിന്റെ വിക്കറ്റ് വീഴ്ത്താനും തനിക്ക് ആഗ്രഹച്ചിരുന്നുവെന്ന് ആര്‍ച്ചര്‍ സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.

ഇതൊക്കെയാണെങ്കിലും പന്തെറിയാന്‍ ഏറ്റവും ബുദ്ധിമേട്ടേറിയ ബാറ്റ്സ്മാന്‍ ഇംഗ്ലണ്ട് ടീമിലെ സഹതാരം ജോസ് ബട്‌ലറാണെന്നും ആര്‍ച്ചര്‍ പറഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലും ബട്‌ലറുടെ സഹതാരമായിരുന്നു ആര്‍ച്ചര്‍. നെറ്റ്സില്‍ മാത്രമെ ബട്‌ലര്‍ക്ക് പന്തെറിയേണ്ടിവന്നിട്ടുള്ളുവെങ്കിലും 360 ഡിഗ്രി ക്രിക്കറ്ററാണ് അദ്ദേഹമെന്നും ആര്‍ച്ചര്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios