ഇയാള്‍ ചിരിപ്പിച്ച് കൊല്ലും; പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന് നേരെ ഇന്ത്യന്‍ ആരാധകരുടെ ട്രോള്‍മഴ

ട്വിറ്ററില്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസസ് അഹമ്മദിന് പൊങ്കാലയിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍. പാക്കിസ്ഥാന്‍ ടീമിനെ കുറിച്ച് സര്‍ഫ്രാസ് പറഞ്ഞ വാക്കുകളാണ് പുതിയ സംഭവങ്ങള്‍ക്ക് കാരണമായത്.

Indian fans trolling Pak captain Sarfaraz Ahmed

ലണ്ടന്‍: ട്വിറ്ററില്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസസ് അഹമ്മദിന് പൊങ്കാലയിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍. പാക്കിസ്ഥാന്‍ ടീമിനെ കുറിച്ച് സര്‍ഫ്രാസ് പറഞ്ഞ വാക്കുകളാണ് പുതിയ സംഭവങ്ങള്‍ക്ക് കാരണമായത്. ലോകകപ്പിലെ എല്ലാ ടീമുകളും പാക്കിസ്ഥാനെ പേടിക്കണമെന്ന സര്‍ഫ്രാസിന്റെ വാക്കുകള്‍ക്ക് ട്രോളുകളിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. 

മഴ കാരണം ഉപേക്ഷിച്ച പാക്കിസ്ഥാന്‍- ശ്രീലങ്ക മത്സരത്തിന് ശേഷമായിരുന്നു സര്‍ഫ്രാസ് ഇങ്ങനെ പറഞ്ഞത്. സര്‍ഫ്രാസ് തുടര്‍ന്നു... ''ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ഓസ്‌ട്രേലിയക്കെതിരെ നന്നായി കളിക്കാന്‍ കഴിയും. എല്ലാ ടീമുകളും പാക്കിസ്ഥാനെ ഭയക്കുന്നുണ്ട്.'' ഇതായിരുന്ന പരിഹാസത്തിന് കാരണമായ വാക്കുകള്‍. സര്‍ഫ്രാസിനെതിരെ വന്ന ചില ട്രോളുകള്‍ വായിക്കാം.

 

Latest Videos
Follow Us:
Download App:
  • android
  • ios