ലോകകപ്പ്: ആത്മവിശ്വാത്തോടെ ഇന്ത്യ സതാംപ്ടണില്‍

ലോകകപ്പില്‍ ആദ്യ മത്സരത്തിനായി ഇന്ത്യ സതാംപ്ടണിലെത്തി. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മത്സരം. അവസാന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചതിന്‍റെ ആവേശത്തിലാണ് ടീം ഇന്ത്യ.
 

Indian cricket team reached in Southampton for the first match

സതാംപ്ടണ്‍: ലോകകപ്പില്‍ ആദ്യ മത്സരത്തിനായി ഇന്ത്യ സതാംപ്ടണിലെത്തി. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മത്സരം. അവസാന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചതിന്‍റെ ആവേശത്തിലാണ് ടീം ഇന്ത്യ. ആ മത്സരത്തില്‍ സെഞ്ചുറി നേടിയ കെ.എല്‍ രാഹുല്‍ തന്നെ നാലാം നമ്പറില്‍ കളിക്കുമെന്നാണ് ടീം ക്യാംപില്‍ നിന്ന് ലഭിക്കുന്ന സൂചന. 

ഓപ്പണര്‍മാരൊഴികെ ടീം താളം കണ്ടെത്തിയതിനാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാം. ബിസിസിഐ ട്വീറ്റ് ചെയ്ത ദൃശ്യങ്ങളില്‍ ചെറു ചിരിയോടെ താരങ്ങള്‍ ഹോട്ടല്‍ മുറിയിലേക്ക് പോവുന്നത് കാണാം. പരിക്ക് മാറിയ കേദാര്‍ ജാദവ് മുന്നിലുണ്ട്.

 

കൃത്യ സമയത്ത് മധ്യനിരയും ഫോമിലെത്തിയത് ഇന്ത്യക്ക് ചെറിയ ആശ്വാസമൊന്നുമല്ല നല്‍കുന്നത്. ഓപ്പണര്‍മാരായ ധവാനും രോഹിത്തിനും രണ്ട് സന്നാഹ മത്സരത്തിലും ഒന്നും ചെയ്യാനായിട്ടില്ലെന്നതാണ് ഇപ്പോഴത്തെ ആശങ്ക. റണ്‍ പിന്തുടരുന്നതില്‍ മികച്ച തുടക്കം നിര്‍ണായകമാണ്. ദക്ഷിണാഫ്രിക്കയാവട്ടെ കിരീട പ്രതീക്ഷയില്‍ ഇന്ത്യയ്ക്ക് താഴെയാണെങ്കിലും കരുത്തര്‍ തന്നെയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios