നിര്‍ണായക മാറ്റങ്ങളുണ്ടായേക്കും; ടീം ഇന്ത്യയുടെ സാധ്യതാ ഇലവന്‍

മത്സരത്തില്‍ ചില ബൗളിംഗ് മാറങ്ങളോടെ ഇന്ത്യ ഇറങ്ങാനാണ് സാധ്യതകള്‍. 

India vs New Zealand Probable XI

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ആദ്യ സെമിയില്‍ ടീം ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ മൂന്ന് മണിക്കാണ് മത്സരം. മത്സരത്തില്‍ ചില ബൗളിംഗ് മാറങ്ങളോടെ ഇന്ത്യ ഇറങ്ങാനാണ് സാധ്യതകള്‍. 

ഇതിനകം സ്വപ്‌ന ഓപ്പണിംഗ് കൂട്ടുകെട്ടായി മാറിക്കഴിഞ്ഞ രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലുമാണ് ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടുംതൂണ്‍. നായകന്‍ വിരാട് കോലി സ്ഥിരം ബാറ്റിംഗ് പൊസിഷനായ മൂന്നാം നമ്പറില്‍ തുടരുമ്പോള്‍ നാലാമനായി ഋഷഭ് പന്തും അഞ്ചാമനായി എം എസ് ധോണിയും വരാനാണ് സാധ്യതകള്‍. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഹാര്‍ദിക് പാണ്ഡ്യക്ക് ബാറ്റിംഗ് പ്രൊമോഷന്‍ ലഭിച്ചേക്കും. ദിനേശ് കാര്‍ത്തിക് ഇലവനില്‍ തുടരും. 

എന്നാല്‍ ബൗളിംഗില്‍ നിര്‍ണായകമായ പരീക്ഷണങ്ങള്‍ക്ക് കോലി മുതിര്‍ന്നേക്കും. റിസ്റ്റ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനൊപ്പം രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ ടീമിലെത്തും. പേസര്‍മാരില്‍ മുഹമ്മദ് ഷമി വേണോ, ഭുവനേശ്വര്‍ കുമാറിനെ കളിപ്പിക്കണോ എന്നതും കോലിയെ അലട്ടുന്നു. പ്രകടനം പരിശോധിച്ചാല്‍ ഷമിക്കാണ് സാധ്യതകള്‍. സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബൂമ്രയുടെ ഫോമിലും ഫിറ്റ്‌നസിലും ടീം ഇന്ത്യ പൂര്‍ണ ആത്മവിശ്വാസത്തിലാണ്.  

ഇന്ത്യന്‍ സാധ്യതാ ഇലവന്‍: Rohit Sharma, KL Rahul, Virat Kohli (c), Rishabh Pant, MS Dhoni (wk), Hardik Pandya, Dinesh Karthik, Ravindra Jadeja/Kuldeep Yadav, Bhuvneshwar Kumar/Mohammed Shami, Yuzvendra Chahal, Jasprit Bumrah

ന്യൂസിലന്‍ഡ് സാധ്യതാ ഇലവന്‍: Martin Guptill, Henry Nicholls/Colin Munro, Kane Williamson (c), Ross Taylor, Tom Latham (wk), James Neesham, Colin de Grandhomme, Mitchell Santner, Matt Henry, Lockie Ferguson, Trent Boult
 

Latest Videos
Follow Us:
Download App:
  • android
  • ios