ധവാന്‍റെ സെഞ്ചുറി ഇന്ത്യന്‍ ടീമിന് ലോട്ടറി; ലോകകപ്പില്‍ റെക്കോര്‍ഡ്

ശിഖര്‍ ധവാന്‍ ഗബ്ബാര്‍ സ്റ്റൈലില്‍ സെഞ്ചുറിയടിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിനും റെക്കോര്‍ഡ്. ഓവലില്‍ ഓസ്‌ട്രേലിയക്കെതിരെ ധവാന്‍ 109 പന്തില്‍ 117 റണ്‍സെടുത്തു.

India vs Australia India Most 100s by a team in WCs Record

ഓവല്‍: ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഗബ്ബാര്‍ സ്റ്റൈലില്‍ സെഞ്ചുറിയടിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിനും റെക്കോര്‍ഡ്. ഓവലില്‍ ഓസ്‌ട്രേലിയക്കെതിരെ 53 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച ധവാന്‍ 95 പന്തിലാണ് ശതകം തികച്ചത്. ധവാന്‍റെ ഏകദിന കരിയറിലെ 17-ാം സെഞ്ചുറി അങ്ങനെ ഇന്ത്യന്‍ ടീമിന് ഇരട്ടമധുരമായി. 

ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ടീമെന്ന നേട്ടത്തിലെത്തി ഇന്ത്യ. ലോകകപ്പില്‍ ഇന്ത്യന്‍ താരത്തിന്‍റെ 27-ാം സെഞ്ചുറിയാണ് ധവാന്‍റെത്. 26 സെഞ്ചുറി നേടിയ ഓസ്ട്രേലിയയെയാണ് ഇന്ത്യ മറികടന്നത്. 23 സെഞ്ചുറികളുമായി ശ്രീലങ്കയും 17 സെഞ്ചുറികളുമായി വെസ്റ്റ് ഇന്‍ഡീസുമാണ് അടുത്ത സ്ഥാനങ്ങളില്‍. 

ഐസിസി ടൂര്‍ണമെന്‍റുകളില്‍ തിളങ്ങുന്ന ശീലം ധവാന്‍ ഓവലിലും ആവര്‍ത്തിക്കുകയായിരുന്നു. 37-ാം ഓവറിലാണ് ധവാന്‍ പുറത്തായത്. സ്റ്റാര്‍ പേസര്‍ സ്റ്റാര്‍ക്കിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടെ സബ്‌സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍ നഥാന്‍ ലിയോണിന് ക്യാച്ച് നല്‍കിയാണ് ധവാന്‍റെ മടക്കം. പുറത്താകുമ്പോള്‍ 109 പന്തില്‍ 117 റണ്‍സ് ധവാന്‍റെ അക്കൗണ്ടിലുണ്ടായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios