ആ പ്രശ്നം ധോണി പരിഹരിച്ചേ മതിയാകൂ; വിമര്‍ശനവുമായി ലക്ഷ്മണ്‍

ധോണി നല്ല രീതിയില്‍ ഇന്നിംഗ്സ് ഫിനിഷ് ചെയ്തു എന്നത് വളരെ നല്ല കാര്യം. പക്ഷെ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ കുറച്ചുകൂടി പോസറ്റീവ് സമീപനം ധോണിയുടെ ഭാഗത്തുനിന്ന് ആവശ്യമാണ്.

ICC World CUp 2019 VVS Laxman responds over MS Dhoni innings against West Indies

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ എംഎസ് ധോണിയുടെ ഇന്നിംഗ്സിനെക്കുറിച്ച് പ്രതികരണവുമായി വിവിഎസ് ലക്ഷ്മണ്‍.പതുക്കെ തുടങ്ങിയ ധോണി മികച്ച രീതിയില്‍ ഫിനിഷ് ചെയ്തെങ്കിലും ധോണിയുടെ പതിഞ്ഞ തുടക്കം മറ്റ് ബാറ്റ്സ്മാന്‍മാരില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതായിരുന്നുവെന്ന് ലക്ഷ്മണ്‍ പറഞ്ഞു. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ 40-50 ആയിരുന്നു ധോണിയുടെ സ്ട്രൈക്ക് റേറ്റ്. ഇത് കൂടെയുള്ള ബാറ്റ്സ്മാനില്‍ അധിക സമ്മര്‍ദ്ദമുണ്ടാക്കി.

ധോണി നല്ല രീതിയില്‍ ഇന്നിംഗ്സ് ഫിനിഷ് ചെയ്തു എന്നത് വളരെ നല്ല കാര്യം. പക്ഷെ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ കുറച്ചുകൂടി പോസറ്റീവ് സമീപനം ധോണിയുടെ ഭാഗത്തുനിന്ന് ആവശ്യമാണ്. ഫാബിയന്‍ അലനെപ്പോലൊരു സ്പിന്നര്‍ക്കെതിരെ പോലും ധോണി അത്തരൊമരു സമീപനമല്ല പുറത്തെടുത്തതെന്നും ലക്ഷ്മണ്‍ പറഞ്ഞു. ഇങ്ങനെ തുടങ്ങിയതില്‍ ധോണിയും ഖേദിക്കുന്നുണ്ടാകും.

ഈ പ്രശ്നം ധോണി പരിഹരിച്ചേ മതിയാകൂ. അഫ്ഗാനെതിരായ അവസാന മത്സരത്തിലും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ധോണി ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. പേസ് ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ ഇക്കാര്യം മനസിലാക്കാം. ഹര്‍ദ്ദിക് പാണ്ഡ്യ ഇന്നിംഗ്സ് തുടങ്ങുമ്പോള്‍ കാണിക്കുന്ന പോസറ്റീവ് സമീപം പോലും ധോണിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ ലക്ഷ്മണ്‍ പറഞ്ഞു. വിന്‍ഡീസിനെതിരെ 61 പന്തില്‍ 56 റണ്‍സെടുത്ത ധോണി ഓഷാനെ തോമസിന്റെ അവസാന ഓവറില്‍ രണ്ട് സിക്സറും ഒറു ബൗണ്ടറിയും അടക്കം 16 റണ്‍സടിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios