പാക്കിസ്ഥാനെതിരായ പോരാട്ടത്തിന് മുമ്പ് ടീം ഇന്ത്യക്ക് ഉപദേശവുമായി സച്ചിന്‍

എന്നാല്‍ ആ തന്ത്രത്തില്‍ വീഴാതെ രോഹിത്തും കോലിയും വലിയ ഇന്നിംഗ്സുകള്‍ കളിക്കുകയും മറ്റ് ബാറ്റ്സ്മാന്‍മാര്‍ ഇവരെ പിന്തുണച്ചു കളിക്കുകയുമാണ് വേണ്ടത്.

ICC World Cup 2019 Sachin Tendulkar gives crucial advice to team India

ലണ്ടന്‍:ലോകകപ്പ് ക്രിക്കറ്റില്‍ ഞായറാഴ്ച പാക്കിസ്ഥാനെ നേരിടുന്ന ടീം ഇന്ത്യക്ക് ഉപദേശവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പാക്കിസ്ഥാന്‍ പേസര്‍മാരായ മുഹമ്മദ് ആമിറും വഹാബ് റിയാസും വിരാട് കോലിയെയും രോഹിത് ശര്‍മയെയും ലക്ഷ്യമിടുമെന്ന് സച്ചിന്‍ ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ആമിര്‍ ഫോമിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു. ഇന്ത്യക്കെതിരെ കോലിയുടെയും രോഹിത്തിന്റെയും വിക്കറ്റുകള്‍ തുടക്കത്തിലെ വീഴ്ത്താനാവും ആമിറും വഹാബ് റിയാസും ശ്രമിക്കുക.

എന്നാല്‍ ആ തന്ത്രത്തില്‍ വീഴാതെ രോഹിത്തും കോലിയും വലിയ ഇന്നിംഗ്സുകള്‍ കളിക്കുകയും മറ്റ് ബാറ്റ്സ്മാന്‍മാര്‍ ഇവരെ പിന്തുണച്ചു കളിക്കുകയുമാണ് വേണ്ടത്. ഫോമിലേക്ക് തിരിച്ചെത്തിയ ആമിറിനെതിരെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ നെഗറ്റീവ് മാനസികാവസ്ഥയുമായി കളിക്കരുതെന്നും സച്ചിന്‍ പറഞ്ഞു. ഇന്ത്യ റണ്‍സ് പിന്തുടരുകയാണെങ്കിലും ഈ സമീപനം തന്നെയായിരിക്കണം മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ സ്വീകരിക്കേണ്ടത്.

ആമിറിനെതിരെ ഡോട്ട് ബോളുകള്‍ അധികം കളിക്കാന്‍ ശ്രമിക്കരുത്. അടിക്കാനുള്ള പന്താണെങ്കില്‍ അടിച്ചിരിക്കണം. അതിജീവനം അല്ല നമ്മുടെ ലക്ഷ്യം. പ്രതിരോധിക്കുകയാണെങ്കിലും അത് പോസറ്റീവ് ആയിരിക്കണം. എല്ലാ മേഖലകളിലും ആക്രമണോത്സുകത പുറത്തെടുത്തേ മതിയാവു. നിങ്ങള്‍ പോസറ്റീവായാണ് പ്രതിരോധിക്കുന്നതെങ്കില്‍ നിങ്ങളുടെ ശരീര ഭാഷയില്‍ നിന്നു തന്നെ ബൗളര്‍ക്ക് നിങ്ങളുടെ ആത്മവിശ്വാസം അളക്കാനാവുമെന്നും സച്ചിന്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios